കേരളം

kerala

ETV Bharat / bharat

അന്താരാഷ്ട്ര വിമാന സര്‍വീസുകൾ ഓഗസ്റ്റിന് മുമ്പ് പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി - വിമാന സർവീസുകൾ

ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ എല്ലാ അന്താരഷ്‌ട്ര, ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.

Hardeep Singh Puri  International Flights  Commercial Operations  Ministry of Civil Aviation  COVID 19  Coronavirus  restart international flights  international flights  അന്താരാഷ്ട്ര വിമാന സര്‍വീസുകൾ  കേന്ദ്ര വ്യോമയാന മന്ത്രി  ഹർദീപ് സിങ് പുരി  ലോക്ക് ഡൗൺ  കൊവിഡ് 19  ആഭ്യന്തര വിമാന സർവീസുകൾ  വിമാന സർവീസുകൾ  വിമാന സർവീസുകൾ പുനരാരംഭിക്കുക
അന്താരാഷ്ട്ര വിമാന സര്‍വീസുകൾ ഓഗസ്റ്റിന് മുമ്പ് പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

By

Published : May 23, 2020, 3:36 PM IST

ന്യൂഡൽഹി:ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സർവീസുകൾ ഓഗസ്റ്റിനുമുമ്പ് പുനരാരംഭിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. മൂന്ന് ദിവസം മുമ്പാണ് മെയ് 25 മുതൽ രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിന് മുമ്പ് ഭൂരിഭാഗം അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹർദീപ് സിങ് പുരി പറഞ്ഞു. കൃതൃമായൊരു തീയതി ഇപ്പോൾ പ്രഖ്യാപിക്കാനാവില്ലെന്നും സാഹചര്യങ്ങൾ കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ എല്ലാ അന്താരഷ്‌ട്ര, ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.

ABOUT THE AUTHOR

...view details