കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ ഫണ്ടിന് ശ്രമിക്കുമെന്ന് കർണാടക മുഖ്യമന്ത്രി - ബെംഗളുരു വെള്ളപ്പൊക്കം
വെള്ളപ്പൊക്കത്തെ തുടർന്ന് 35,000 കോടി രൂപയുടെ നഷ്‌ടമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.
![കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ ഫണ്ടിന് ശ്രമിക്കുമെന്ന് കർണാടക മുഖ്യമന്ത്രി Karnataka Chief Minister B S Yediyurappa flood relief funds National Disaster Response Fund കർണാടക മുഖ്യമന്ത്രി കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ ഫണ്ടിന് ശ്രമിക്കും ബെംഗളുരു വെള്ളപ്പൊക്കം കർണാടകയിലെ വെള്ളപ്പൊക്കം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9544166-372-9544166-1605352932233.jpg)
ബെംഗളുരു: കേന്ദ്ര സർക്കാരിൽ നിന്ന് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾക്കായി കൂടുതൽ ഫണ്ടിന് ശ്രമിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ദേശിയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 577.74 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ച് പിന്നാലെയാണ് കൂടുതൽ ഫണ്ട് ആവശ്യപ്പെടുമെന്ന യെദ്യൂരപ്പയുടെ പ്രതികരണം. ഫണ്ട് അപര്യാപ്‌തമാണോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സംസ്ഥാനത്തിന്‍റെ വടക്ക് പ്രദേശത്തുണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത നാശനഷ്‌ടങ്ങളുണ്ടായിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് 35,000 കോടി രൂപയുടെ നഷ്‌ടമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.