ലഖ്‌നൗ: പൊലീസ് അന്വേഷണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ബൽറാംപൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബം. മകൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും കുടുംബം ഭീഷണിപ്പെടുത്തി. പല പ്രതികളെയും ഇനിയും അറസ്റ്റ് ചെയ്‌തിട്ടില്ല. പൊലീസ് പ്രതികളിൽ നിന്ന് പണം വാങ്ങി കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തെന്നും നിരവധി പേരെ ചോദ്യം ചെയ്യുന്നുണെന്നും പൊലീസ് സൂപ്രണ്ട് ദേവ് രഞ്ജൻ വർമ്മ പറഞ്ഞു.
നീതി ലഭിച്ചില്ലെങ്കിൽ ആത്മഹത്യ: ബൽറാംപൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ കുടുംബം - പീഡനം
പല പ്രതികളെയും ഇനിയും അറസ്റ്റ് ചെയ്‌തിട്ടില്ല. പൊലീസ് പ്രതികളിൽ നിന്ന് പണം വാങ്ങി കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
സെപ്റ്റംബർ 29ന് കോളേജിൽ അഡ്‌മിഷൻ എടുത്ത് തിരികെ വരികയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയി മരുന്ന് കുത്തിവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് അവശയായ പെണ്‍കുട്ടിയെ റിക്ഷയിൽ വീട്ടിലേക്കയച്ചു. "അവളുടെ കാലുകളും നടുവും ഒടിഞ്ഞ നിലയിലായിരുന്നു. നിൽക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്‌ഥയിലായിരുന്നു എന്‍റെ മകൾ" പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയെ ഉടനെ തന്നെ അടുത്ത ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു.