ശരിയായ സമയത്ത് പ്രതികരിക്കാമെന്ന് ദേവേന്ദ്ര ഫട്നാവിസ് - mumbai recent news
ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷി സഖ്യ സർക്കാർ നാളെയാണ് ഭരണത്തിലേറുന്നത്.
മുംബൈ: ശരിയായ സമയത്ത് പ്രതികരിക്കാമെന്ന് ബിജെപി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ്. അജിത് പവാറുമായി ചേർന്ന് സർക്കാർ രൂപീകരിച്ച നടപടി തെറ്റായിപ്പോയോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ടതിനെ തുടർന്ന് ഇന്നലെയാണ് ഫട്നാവിസ് ഗവർണർക്ക് രാജി സമർപിച്ചത്. തുടർന്ന് ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷി സഖ്യം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. നാളെയാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്നത്.