കേരളം

kerala

ETV Bharat / bharat

മെയ്‌ നാല് മുതൽ ഇൻഡിഗോ വിമാന സർവീസുകൾ പുനരാരംഭിക്കും - flight service covid 19

തുടക്കത്തിൽ, കുറച്ച് യാത്രക്കാരെ ഉൾപ്പെടുത്തിയും പിന്നീട് വരും മാസങ്ങളിൽ കൂടുതൽ പേർക്കായി സൗകര്യമൊരുക്കിയും ഇന്ത്യയില്‍ ഇൻഡിഗോ സർവീസ് നടത്തും.

ഇൻഡിഗോ  ഇൻഡിഗോ കൊവിഡ്  കൊറോണ വിമാന സർവീസ്  ലോക് ഡൗൺ  IndiGo  flight service covid 19  corona indian airline service latest
ഇൻഡിഗോ

By

Published : Apr 14, 2020, 6:58 PM IST

ന്യൂഡൽഹി: അടുത്ത മാസം നാലാം തിയതി മുതൽ ഘട്ടം ഘട്ടമായി വിമാന സർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ. രാജ്യത്തെ ലോക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിമാനക്കമ്പനിയുടെ പ്രസ്താവന. തുടക്കത്തിൽ, കുറച്ച് യാത്രക്കാരെ ഉൾപ്പെടുത്തിയും പിന്നീട് വരും മാസങ്ങളിൽ കൂടുതൽ പേർക്കായി സൗകര്യമൊരുക്കിയും ഇന്ത്യയില്‍ ഇൻഡിഗോ സർവീസ് നടത്തും. നിലവിലുള്ള അന്താരാഷ്ട്ര യാത്രാ മാർഗനിർദേശങ്ങൾ അനുസരിച്ച് ഏതാനും അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസും പുനരാരംഭിക്കുമെന്ന് രാജ്യത്തെ പ്രധാന വിമാനസർവീസുകളിലൊന്നായ ഇൻഡിഗോ അറിയിച്ചു.

ABOUT THE AUTHOR

...view details