കേരളം

kerala

ETV Bharat / bharat

തീവ്രവാദത്തിനെതിരെ കർശന നടപടിയെന്ന് നരേന്ദ്ര മോദി - നരേന്ദ്ര മോദി

"രാജ്യത്തിന് ഭീഷണിയാകുന്ന വ്യക്തികൾക്കെതിരെ മണ്ണിലായാലും ബഹിരാകാശത്ത് ആയാലും നടപടി" - നരേന്ദ്ര മോദി

അധികാരത്തിൽ തിരച്ചെത്തിയാൽ തീവ്രവാദത്തിനെതിരെ കർശനമായ നടപടി : നരേന്ദ്ര മോദി

By

Published : May 10, 2019, 5:09 PM IST

ഹരിയാന:അധികാരത്തിൽ തിരച്ചെത്തിയാൽ തീവ്രവാദത്തിനെതിരെ കർശന നടപടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ സുരക്ഷക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു. മസൂദ് അസിറിനെതിരെയെടുത്ത നടപടി ഹാഫിസ് സയ്യിദിനും ദാവൂദ് ഇബ്രാഹിമിനും എതിരെ എടുക്കുമോ എന്ന ചോദ്യത്തിന് മോദിയുടെ മറുപടി ഇങ്ങനെ :

"പേരുകള്‍ എടുത്ത് വെറുതെ സമയം പാഴക്കരുത്
രാജ്യത്തിന് ഭീഷണിയാകുന്ന വ്യക്തികൾക്കും സംവിധാനങ്ങൾക്കും എതിരെ നടപടി എടുക്കും.
മണ്ണിലായാലും ബഹിരാകാശത്ത് ആയാലും അത്തരക്കാരെ ശക്തമായി നേരിടും"

മസൂദ് അസറിനെ മെയ് ഒന്നിന് യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും മോദി പറഞ്ഞു. വർഷങ്ങളായി ഇന്ത്യ നടത്തിയ നീക്കത്തിന് മുഖം തിരിച്ചു നിന്നിരുന്ന ചൈന അവസാന നിമിഷം വഴങ്ങിയത് ഇന്ത്യയുടെ സമ്മർദ്ദം മൂലമാണെന്നും മോദി കൂട്ടിചേർത്തു .

ABOUT THE AUTHOR

...view details