ലക്നൗ:കോൺഗ്രസ് പ്രവർത്തകന്‍റെ സ്കൂട്ടറിൽ പ്രിയങ്കാ ഗാന്ധി യാത്ര ചെയ്യവെ ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതിന് പൊലീസ് ചുമത്തിയ പിഴ താൻ തന്നെയടക്കുമെന്ന് സ്കൂട്ടർ ഉടമ രാജ് ദീപ് സിങ്. പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ് ആര്‍ ധാരാപുരിയുടെ വീട്ടിലേക്ക് പോയപ്പോഴാണ് പിഴ ചുമത്തിയത്. 6100 രൂപയാണ് പിഴയായി ചുമത്തിയത്.
പ്രിയങ്കയുടെ സ്കൂട്ടർ യാത്രക്ക് പിഴ; സ്വയം അടക്കുമെന്ന് സ്കൂട്ടർ ഉടമ - പ്രിയങ്കയുടെ സ്കൂട്ടർ യാത്ര
പ്രിയങ്കാ ഗാന്ധിയുമായി യാത്ര ചെയ്യവെ ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതിനാണ് പൊലീസ് ചുമത്തിയതത്
പ്രിയങ്കയുടെ സ്കൂട്ടർ യാത്രക്ക് പിഴ; സ്വയം അടക്കുമെന്ന് സ്കൂട്ടർ ഉടമ
ധാരാപുരിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞു. ഇതോടെ കോൺഗ്രസ് പ്രവർത്തകന്‍റെ സ്കൂട്ടറിൽ പ്രിയങ്ക യാത്ര ചെയ്യുകയായിരുന്നു. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഡ്രൈവിങ് ലൈസസ്, ഹെല്‍മെറ്റ് ധരിക്കാത്തത്, തെറ്റായ നമ്പര്‍ പ്ലേറ്റ്, അമിത വേഗത എന്നിവക്കാണ് പിഴ.