ബിജെപി സർക്കാരിനെ നീക്കം ചെയ്യാൻ ശ്രമിക്കില്ലെന്ന് എച്ച്ഡി കുമാരസ്വാമി - Will Not Try To Remove BJP Government
പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രസ്താവിക്കുന്നതുപോലെ കർണാടകയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി

ബെംഗളൂരൂ: തന്‍റെ സഖ്യ സർക്കാരിനോട് ബിജെപി ചെയ്തത് പോലെ ഭരണകക്ഷിയായ ബിജെപി സർക്കാരിനെ നീക്കം ചെയ്യാൻ ശ്രമിക്കില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. കര്‍ണാടകയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ അധികാരത്തിന് ശേഷം വേട്ടയാടുന്ന പോലെ ഞങ്ങള്‍ ചെയ്യില്ല. പ്രളയബാധിതർക്ക് ഭരണകക്ഷിയായ ബിജെപി സഹായം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും കുമാരസ്വാമി ബെലഗവിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ നിരന്തരം പ്രസ്താവിക്കുന്നതുപോലെ കർണാടകയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുമാരസ്വാമിയുടെ പ്രസ്താവന ബിജെപിയെ പിന്തുണക്കുന്നതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.