മുംബൈ : ബാബ രാംദേവിന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്. കൊവിഡ് മരുന്ന് പരസ്യം ചെയ്യുന്നത് നിർത്തണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടത്തിന് പിന്നാലെയാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന്‍റെ ട്വീറ്റ്. വ്യാജ മരുന്നുകളുടെ വിൽപ്പന മഹാരാഷ്ട്ര അനുവദിക്കില്ലെന്ന് അനിൽ ദേശ്‌മുഖ് പറഞ്ഞു. പതഞ്ജലി ആയുർവേദത്തിന്‍റെ 'കൊറോണിൽ' ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നിട്ടുണ്ടോയെന്ന് ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കണ്ടെത്തുമെന്ന് പറഞ്ഞ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി പതഞ്ജലിയുടെ പരസ്യം നിരോധിക്കാൻ ഉത്തരവിട്ട ആയുഷ് മന്ത്രാലയത്തിന്‍റെ നീക്കത്തെ സ്വാഗതം ചെയ്തു.
ബാബ രാംദേവിന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി - പതഞ്ജലി ആയുർവേദ
പതഞ്ജലി ആയുർവേദത്തിന്‍റെ 'കൊറോണിൽ' ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നിട്ടുണ്ടോയെന്ന് ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കണ്ടെത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി, പതഞ്ജലിയുടെ പരസ്യം നിരോധിക്കാൻ ഉത്തരവിട്ട ആയുഷ് മന്ത്രാലയത്തിന്‍റെ നീക്കത്തെ സ്വാഗതം ചെയ്തു.
യോഗ ഗുരു രാംദേവിന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്
ക്ലിനിക്കൽ പരീക്ഷണങ്ങൾ, സാമ്പിൾ വിശദാംശങ്ങൾ, രജിസ്ട്രേഷൻ എന്നിവ കൂടാതെയുള്ള കൊവിഡ് ചികിത്സ സ്വീകാര്യമല്ല. അത്തരം ഉപദേശങ്ങളെ നിരോധിച്ചതിൽ സന്തോഷമുണ്ട്. പൊതുജനാരോഗ്യത്തിലും ക്ഷേമത്തിലും വിട്ടുവീഴ്ച ചെയ്യില്ല എന്ന് അനിൽ ദേശ്മുഖ് ട്വീറ്റ് ചെയ്തു.
കൊവിഡ് വൈറസിനെ സുഖപ്പെടുത്താൻ കഴിയുന്ന മരുന്ന് വെറും ഏഴു ദിവസത്തിൽ കണ്ടെത്തിയതായി രാംദേവിന്‍റെ ഹെർബൽ മെഡിസിൻ കമ്പനിയായ പതഞ്ജലി ആയുർവേദ് ജൂൺ 23 ന് അവകാശപ്പെട്ടിരുന്നു.