ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല: മമത ബാനര്‍ജി - NRC
താനുള്ളടുത്തോളം കാലം ബംഗാളില്‍ പൗരത്വ രജിസ്‌റ്റര്‍ കൊണ്ടുവരാനുള്ള നീക്കം അനുവദിക്കില്ലെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: ബംഗാളില്‍ പൗരത്വ രജിസ്‌റ്റര്‍ കൊണ്ടുവരുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ബംഗാള്‍ മുഖ്യമന്തി മമത ബാനര്‍ജി. താനുള്ളടത്തോളം കാലം ബംഗാളില്‍ അങ്ങനെയൊരു നീക്കം അനുവദിക്കില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.
അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് രജിസ്റ്ററില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അസമിന് പിന്നാലെ ഹരിയാനയിലും രജിസ്റ്റര്‍ തയാറാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടര്‍ അറിയിച്ചിരുന്നു