കേരളം

kerala

ETV Bharat / bharat

വരുന്നു വീണ്ടും ''മോദിഫൈഡ്'' യുഗം - നരേന്ദ്ര മോദി

ഒന്നാം മോദി സർക്കാരിന്‍റെ അവസാന കാലത്തുയർന്ന വിവാദങ്ങളും വിദ്വേഷ പരാമർശങ്ങളും വരാൻ പോകുന്ന ഉടച്ചുവാർക്കലുകളുടെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

വരുന്നു വീണ്ടും ''മോദിഫൈഡ്'' യുഗം?

By

Published : May 23, 2019, 9:37 AM IST

Updated : May 23, 2019, 10:44 AM IST

എക്സിറ്റ് പോളുകള്‍ പ്രവചിച്ച സര്‍വാധിപത്യത്തിലേക്ക് മോദിയും എൻഡിഎയും നടന്നടുക്കുകയാണ്. വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ജനാധിപത്യ ഭാരതത്തിന്‍റെ "മോഡിഫൈഡ്" യുഗം എന്താവും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ചോദ്യം.

ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ നെടു നായകത്വം വഹിക്കുമ്പോഴെല്ലാം ചര്‍ച്ചയാകുന്ന ഹിന്ദുത്വവല്‍ക്കരണം അതിന്‍റെ പാരമ്യതയില്‍ എത്തുമോയെന്ന ആശങ്ക മോദിയുടെ രണ്ടാം വരവിനെ ചൂഴ്ന്ന് നില്‍ക്കുന്നു. ഒന്നാം മോദി സര്‍ക്കാരിന്‍റെ അവസാന കാലത്തുയര്‍ന്ന വിവാദങ്ങളും വിദ്വേഷ പരാമര്‍ശങ്ങളും വരാന്‍ പോകുന്ന ഉടച്ചുവാര്‍ക്കലുകളുടെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പ് കാലത്തും സ്ഥിതി മറ്റൊന്നായിരുന്നില്ല. സംഘപരിവാറിന്‍റെ എക്കാലത്തെയും വലിയ രാഷ്ട്രീയ ആയുധമായ രാമക്ഷേത്രത്തില്‍ തുടങ്ങി ബലാകോട്ടും ദേശീയതയും സൈന്യവും ഹിന്ദു ബിംബങ്ങളും വരെ വലിയ ചര്‍ച്ചയായി. വികസന നായകനില്‍ നിന്ന് ദേശീയതയുടെ സംരക്ഷകന്‍, ഹിന്ദുത്വത്തിന്‍റെ കാവല്‍ക്കാരന്‍ തുടങ്ങിയ പ്രതിശ്ചായാ മാറ്റങ്ങളും നാം കണ്ടു. തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ താന്‍ ഹിന്ദുവായ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞുവയ്ക്കുന്ന പ്രകടനങ്ങളും മോദിയില്‍ നിന്നുണ്ടായി.

കാവിയുടുത്ത സ്ഥാനാർഥികളുടെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും എണ്ണം രാജ്യത്ത് വര്‍ധിക്കുകയാണ്. ഇതര മതാഘോഷങ്ങൾ മാറ്റി വയ്ക്കട്ടെയെന്ന് അവർ ഭരണഘടന തൊട്ട് പ്രതിജ്ഞ ചെയ്ത് സങ്കോചമില്ലാതെ പറയുന്നു. രാജ്യത്തിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക സ്ഥാനങ്ങളില്‍ സംഘ പരിവാർ നേതാക്കളെ പ്രതിഷ്ഠിക്കുന്നു. ആര്‍എസ്എസ് ആണ് തന്നെ പ്രധാനമന്ത്രിയാക്കിയതെന്ന് ആവര്‍ത്തിക്കുന്ന മോദി വീണ്ടുമെത്തുമ്പോള്‍ ആശങ്കകള്‍ അതിശയോക്തികളല്ല.

Last Updated : May 23, 2019, 10:44 AM IST

ABOUT THE AUTHOR

...view details