കേരളം

kerala

ETV Bharat / bharat

ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രം; തീരുമാനം റദ്ദാക്കിയ ഗവര്‍ണറുടെ ഉത്തരവ് പാലിക്കുമെന്ന് കെജ്‌രിവാള്‍ - തീരുമാനം റദ്ദാക്കിയ ഗവര്‍ണറുടെ ഉത്തരവ് പാലിക്കുമെന്ന് കെജ്‌രിവാള്‍

1.5 ലക്ഷം കിടക്കകളില്‍ 80,000 കിടക്കകള്‍ ഡല്‍ഹി സ്വദേശികള്‍ക്ക് വേണ്ടിവരുമെന്നും എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കാന്‍ എഎപി സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

New Delhi CM  New Delhi  Kejriwal  Delhi Lt Guv's order  reservation of hospitals for Delhiites  hospitals in Delhi  Chief Minister Arvind Kejriwal  Lieutenant Governor Anil Baijal  AAP government  ചികില്‍സ ഡല്‍ഹിക്കാര്‍ക്ക് മാത്രം  തീരുമാനം റദ്ദാക്കിയ ഗവര്‍ണറുടെ ഉത്തരവ് പാലിക്കുമെന്ന് കെജ്‌രിവാള്‍  അരവിന്ദ് കെജ്‌രിവാള്‍
ചികില്‍സ ഡല്‍ഹിക്കാര്‍ക്ക് മാത്രം; തീരുമാനം റദ്ദാക്കിയ ഗവര്‍ണറുടെ ഉത്തരവ് പാലിക്കുമെന്ന് കെജ്‌രിവാള്‍

By

Published : Jun 10, 2020, 3:02 PM IST

ന്യൂഡല്‍ഹി: സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമാക്കിയ തീരുമാനം റദ്ദാക്കിയ ഗവര്‍ണറുടെ ഉത്തരവ് പാലിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലാണ് ഉത്തരവ് റദ്ദാക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചികിത്സക്കായി ആളുകള്‍ നഗരത്തിലേക്ക് വരാന്‍ തുടങ്ങിയാല്‍ ജൂലയ് 31നകം ഡല്‍ഹിയില്‍ 1.5 ലക്ഷം കിടക്കകള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 1.5 ലക്ഷം കിടക്കകളില്‍ 80,000 കിടക്കകള്‍ ഡല്‍ഹി സ്വദേശികള്‍ക്ക് വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ വെല്ലുവിളിയാണ് മുന്നിലുള്ളതെന്നും കൊവിഡിനെതിരെ ഒരുമിച്ച് പോരാടണമെന്നും എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കാന്‍ എഎപി സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് രാഷ്‌ട്രീയം കളിക്കാനുള്ള സമയമല്ലെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും അരവിന്ദ് കെജ്‌രിവാള്‍ ആഹ്വാനം ചെയ്‌തു. ഇതുവരെ 31,000 കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 18,000 പേരാണ് നിലവില്‍ ഡല്‍ഹിയില്‍ ചികിത്സയില്‍ തുടരുന്നത്.

ABOUT THE AUTHOR

...view details