കൊൽക്കത്ത: ലോക്ക് ഡൗണിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികൾക്ക് വീട്ടിലെത്താൻ വേണ്ടി സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. വീട്ടിലേക്ക് മടങ്ങുമ്പോൾ പല ഭാഗങ്ങളിലായി കുടുങ്ങിയ ബംഗാൾ ജനങ്ങൾക്ക് സംസ്ഥാന സർക്കാർ സഹായം നൽകുമെന്നും ഇതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മമതാ ബാനർജി പറഞ്ഞു. ഞാനുള്ളിടത്തോളം കാലം എന്‍റെ ജനത നിസഹായരാവരുതെന്നും ഇത്രയും പ്രയാസമേറിയ സാഹചര്യത്തിൽ നിങ്ങളോടൊപ്പം തന്നെ ഞാനുമുണ്ടെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ബംഗാൾ സ്വദേശികളെ തിരിച്ചെത്തിക്കുമെന്ന് മമതാ ബാനർജി - covid 19
രാജ്സ്ഥാനിലെ കോട്ട ജില്ലയിൽ കുടുങ്ങിയ ബംഗാൾ വിദ്യാർഥികളെ ഉടനെ നാട്ടിലെത്തിക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
ബംഗാൾ സ്വദേശികളെ തിരിച്ചെത്തിക്കുമെന്ന് മമതാ ബാനർജി
രാജ്സ്ഥാനിലെ കോട്ട ജില്ലയിൽ കുടുങ്ങിയ ബംഗാൾ വിദ്യാർഥികൾ ഉടൻ നാട്ടിലേക്ക് യാത്ര തിരിക്കും. വിദ്യാർഥികളെ മടക്കികൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും ബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ, അസം, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാന സർക്കാരുകൾ അതത് സംസ്ഥാനങ്ങളിലെ വിദ്യാർഥികളെ തിരിച്ചു കൊണ്ടുവരാൻ കോട്ടയിലേക്ക് ബസുകൾ അയച്ചിരുന്നു.