മുംബൈ:മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ താന്‍ അംഗമാകുന്നതില്‍ അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വത്തിന്‍റേതെന്ന് എന്‍സിപി നേതാവ് അജിത്ത് പവാര്‍. നേതൃത്വത്തിന്‍റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മഹാ വികാസ് അഖാഡിയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന വാര്‍ത്തകളിലായിരുന്നു അജിത്ത് പവാറിന്‍റെ പ്രതികരണം. ഡിസംബര്‍ 30ന് മന്ത്രി സഭാ വികസനം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി പദം പാര്‍ട്ടി നേതൃത്വം തീരുമാനിക്കും: അജിത്ത് പവാര്‍ - ഉദ്ധവ് താക്കറെ സര്‍ക്കാര്‍
മഹാ വികാസ് അഖാഡിയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു എന്‍.സി.പി നേതാവ് അജിത്ത് പവാര്‍
അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെ കഴിഞ്ഞ നവംബര്‍ 23ന് അജിത്ത് പവാര്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. രാജ്യം ചര്‍ച്ച ചെയ്ത രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ 80 മണിക്കൂറിന് ശേഷം രാജി വച്ചൊഴിയുകയും ചെയ്തു. പിന്നീട് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് അജിത്ത് പവാര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. മഹാ വികാസ് അഖാഡിയില്‍ എന്‍സിപിക്ക് അവകാശപ്പെട്ട ഉപമുഖ്യമന്ത്രി സ്ഥാനത്തിലേക്ക് ആദ്യം മുതല്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകളിലൊന്നാണ് അജിത് പവാറിന്‍റേത്.