ന്യൂഡൽഹി: ദൈവത്തിന്‍റെ പ്രവൃത്തിയായ മഹാമാരിയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതെന്ന നിർമല സീതാറാമിന്‍റെ പ്രസ്‌താവനക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരം രംഗത്തെത്തി. കൊവിഡിന് മുമ്പ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകർച്ച എങ്ങനെയാണ് വിശദീകരിക്കുകയെന്നായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം. ദൈവദൂതയായ മന്ത്രി ദയവായി ഉത്തരം നൽകണമെന്നും ചിദംബരം പരിഹസിച്ചു.
സാമ്പത്തിക തകര്‍ച്ചയെ കുറിച്ച് വിശദീകരിക്കണമെന്ന് പി ചിദംബരം - ന്യൂഡൽഹി
കൊവിഡാണ് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമെങ്കില്‍ കൊവിഡിന് മുൻപുള്ള രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കണമെന്ന് പി. ചിദംബരം
![സാമ്പത്തിക തകര്‍ച്ചയെ കുറിച്ച് വിശദീകരിക്കണമെന്ന് പി ചിദംബരം Senior Congress leader former Finance Minister P Chidambaram Finance Minister Nirmala Sitharaman describe mismanagement of economy mismanagement of economy before pandemic കോൺഗ്രസ് പി.ചിദംബരം ധനകാര്യമന്ത്രി നിർമല സീതാറാം ന്യൂഡൽഹി mismanagement of economy before pandemic](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8600057-115-8600057-1598678028702.jpg)
ധനകാര്യമന്ത്രി നിർമല സീതാറാമിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം
സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ നിർദേശങ്ങൾ തള്ളിക്കളയണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.