കേരളം

kerala

ETV Bharat / bharat

ബിജെപി നേതാക്കള്‍ക്ക് ഭീഷണിയുമായി കോണ്‍ഗ്രസ് എംഎല്‍എ - മധ്യപ്രദേശ്

ഇന്നലെ ശിവാജി ജയന്തി ദിനത്തിലെ പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.

Chhindwara News  Shivaji Jayanti in Chhindwara  Vijay Choure  Congress  BJP  MLA Threat  ചിദ്വാര വാര്‍ത്തകള്‍  ശിവാജി ജയന്ത്രി ചിദ്വാര  വിജയ് ചൗര  ഛത്രപതി ശിവജി  കോണ്‍ഗ്രസ് ബിജെപി  മധ്യപ്രദേശ്  കോണ്‍ഗ്രസ് എംഎല്‍എ വിജയ് ചൗറ
മധ്യപ്രദേശില്‍ ബിജെപി നേതാക്കള്‍ക്ക് നേരെ ഭീഷണി മുഴക്കി കോണ്‍ഗ്രസ് എംഎല്‍എ

By

Published : Feb 20, 2020, 5:56 PM IST

ചിന്ദ്വാര : ബിജെപി നേതാക്കള്‍ക്ക് നേരെ ഭീഷണി മുഴക്കി കോണ്‍ഗ്രസ് എംഎല്‍എ വിജയ് ചൗറ. എന്തിനും തയ്യാറാണെന്നും നിങ്ങള്‍ വെടിവെച്ചു കൊന്നാലും തങ്ങള്‍ പിന്‍മാറില്ലെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

മധ്യപ്രദേശില്‍ ബിജെപി നേതാക്കള്‍ക്ക് നേരെ ഭീഷണി മുഴക്കി കോണ്‍ഗ്രസ് എംഎല്‍എ

എന്നാല്‍ വീഡിയോയുടെ ആധികാരികതയെക്കുറിച്ചോ ആരാണ് പോസ്റ്റ് ചെയ്തതെന്നോ വ്യക്തമല്ല. "ബിജെപിയിൽ നിന്നുള്ളവരേ, ഞങ്ങൾ എല്ലാത്തിനും തയ്യാറാണ്. ഞങ്ങൾ കോൺഗ്രസുകാരാണ്, ഞങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. നിങ്ങൾ അധികാരത്തിൽ തുടരാനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നു. നിങ്ങള്‍ കോൺഗ്രസിനെ അപകീർത്തിപ്പെടുത്തുന്നു? കോൺഗ്രസിൽ നിന്നുള്ള ആരും ഇത് ഇനി സഹിക്കില്ല. ബിജെപിയിൽ നിന്നുള്ള ആളുകൾ, നിങ്ങൾ ഏതെങ്കിലും കോൺഗ്രസുകാരന് നേരെ വിരൽ ഉയർത്താൻ ശ്രമിക്കുന്ന ദിവസം, ഞങ്ങള്‍ എന്ത് ചെയ്യാനും മടിക്കില്ല.'' എംഎല്‍എ പറഞ്ഞു.

ഛത്രപതി ശിവജിയുടെ ഫോട്ടോയുള്ള ഫ്ലക്സ് പ്രദേശവാസികള്‍ നീക്കം ചെയ്തത് ഈ മാസം ആദ്യം വിവാദമായിരുന്നു. കോണ്‍ഗ്രസ് രാജ്യത്തെ അപമാനിച്ചുവെന്നാണ് സംഭവത്തില്‍ ബിജെപിയുടെ പ്രതികരണം. സംഭവത്തില്‍ മുഖ്യമന്ത്രി കമൽനാഥ് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details