കേരളം

kerala

ETV Bharat / bharat

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അമരീന്ദർ സിംഗ്

പാർട്ടിയിലെ സഹപ്രവർത്തകരുടെ പ്രേരണയെത്തുടർന്നാണ് 2022 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വീഡിയോ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

2022 നിയമസഭാ തെരഞ്ഞെടുപ്പ്  അമരീന്ദർ സിംഗ്  പ്രശാന്ത് കിഷോർ  Amarinder Singh  2022 Assembly elections  prashanth kishore
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അമരീന്ദർ സിംഗ്

By

Published : Jun 5, 2020, 7:53 PM IST

ചണ്ഡിഗഡ്‌: 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉറപ്പായും മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. താൻ തീരുമാനം പങ്കുവെച്ചെങ്കിലും പാർട്ടിയെ നയിക്കാനുള്ള തീരുമാനം കോൺഗ്രസ് അധ്യക്ഷയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2017 തെരഞ്ഞെടുപ്പാണ് തന്‍റെ അവസാന തെരഞ്ഞെടുപ്പെന്ന് അമരീന്ദർ സിംഗ് മുമ്പ് അറിയിച്ചിരുന്നു. എന്നാൽ പാർട്ടിയിലെ സഹപ്രവർത്തകരുടെ പ്രേരണയെത്തുടർന്നാണ് 2022 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വീഡിയോ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

2022 ലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രശാന്ത് കിഷോർ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി ആയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രചാരണത്തിൽ കിഷോർ പങ്കെടുക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ വാർത്തകൾ വ്യാജമാണ്. പ്രചാരണത്തിൽ എത്തുന്നതിൽ അദ്ദേഹം സന്തോഷവാനാണ്. കിഷോറിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഉപേക്ഷിച്ച കാര്യം സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭയിലെ 80 അംഗങ്ങളിൽ 55 പേർ പ്രചാരണത്തിൽ കിഷോറിനെ കൊണ്ടുവരുന്നതിനെ അനുകൂലിച്ചു. പഞ്ചാബ് കോൺഗ്രസിനെ പിന്തുണക്കാൻ സന്നദ്ധത പ്രകടിപ്പിക്കുമ്പോഴും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നവജോത് സിങ് സിദ്ദുവുമായോ ആം ആദ്‌മി പാർട്ടിയുമായോ ചർച്ച നടത്തിയിട്ടില്ലെന്ന് കിഷോർ അറിയിച്ചിരുന്നു. നവജോത് സിങ് സിദ്ദു കോൺഗ്രസിന്‍റെ ഭാഗമാണെന്നും സിദ്ദുവിനോ മറ്റേതൊരു കോൺഗ്രസ് പ്രവർത്തകനോ എത് തരത്തിലുള്ള ആശങ്കയും താനുമായി പങ്കുവെക്കാമെന്ന് അദ്ദേഹം പറഞ്ഞു. ബർഗാരി കേസിൽ കോടതിയുടെ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details