കേരളം

kerala

ETV Bharat / bharat

കാര്‍ഷിക രംഗവും, സ്വയം പര്യാപ്‌തതയും

എപി‌എം‌സി (അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികൾ) ആക്‌ട്, രാജ്യത്തിന്‍റെ വിദൂര പ്രദേശങ്ങളിൽ പോലും കർഷകർക്ക് ന്യായമായ വിലയില്‍ തങ്ങളുടെ ഉൽ‌പന്നങ്ങൾ വിൽക്കാനുള്ള തുല്യ അവസരം ലഭിക്കുമെന്ന് ഉറപ്പുവരുത്തി.

കാര്‍ഷിക രംഗം  സ്വയം പര്യാപ്‌തത  അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികൾ  എപി‌എം‌സി ആക്‌ട്  APMC  Self Reliant India
കാര്‍ഷിക രംഗവും, സ്വയം പര്യാപ്‌തതയും

By

Published : May 21, 2020, 4:58 PM IST

ഹൈദരാബാദ്: രാജ്യത്തുടനീളം എല്ലാ മേഖലകൾക്കും വില്‍ക്കല്‍ വാങ്ങലുകളില്‍ ഏര്‍പ്പെടാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നിരീക്ഷിച്ചിരുന്നു. പക്ഷേ കാർഷിക മേഖലയോട് മാത്രം എന്തിന് ചിറ്റമ്മ നയം കാണിക്കുന്നു? ഈ ചോദ്യത്തെ കൂടുതൽ ആഴത്തിൽ അവലോകനം ചെയ്യാന്‍, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെ പഠിക്കേണ്ടതുണ്ട്. ലോകത്തിലെ ആദ്യത്തെ കാർഷിക-വ്യവസായിക മൾട്ടി നാഷണൽ കോർപറേഷനായ ഈസ്റ്റ് ഇന്ത്യൻ കമ്പനി 350 വർഷത്തെ ചൂഷണം അവസാനിപ്പിച്ച് 1947ല്‍ മടങ്ങിയപ്പോള്‍ ഇന്ത്യൻ കർഷകർ പൂർണമായും അസംഘടിതരായിരുന്നു. വിൻസ്റ്റൺ ചർച്ചിലിന്‍റെ സ്വാര്‍ഥ നയങ്ങൾ ബംഗാൾ മഹാ ക്ഷാമത്തിനും, രാജ്യത്തില്‍ ദരിദ്രതക്കും കാരണമായി. കര്‍ഷകരുടെ വ്യാപകമായ ചൂഷണത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യൻ സാമാജികര്‍ ഭരണഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കൊണ്ട് അന്താരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയുടെ കാര്‍ഷിക രംഗത്തെ ചൂഷണം ചെയ്യുന്നതിന് ഒരു അറുതി വരുത്തി.

ഭാരത്തിലെ സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് സ്വന്തം കൃഷിസ്ഥലങ്ങളിലും ഉല്‍പാദനത്തിനും പൂർണ സ്വയംഭരണാവകാശം നൽകാൻ ആഗ്രഹിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കാർഷിക കാലാവസ്ഥയും, വ്യതസ്‌തമായ സാമൂഹികവും സാമ്പത്തികവുമായ കാര്‍ഷിക രീതികളും, ഈ രംഗത്ത് ഒരു കേന്ദ്ര നിയന്ത്രണം എന്നത് നയപരമായ മണ്ടത്തരവും തികച്ചും സ്വേച്ഛാധിപത്യപരവുമായിരുന്നു.

എപി‌എം‌സി (അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികൾ) ആക്‌ട്, രാജ്യത്തിന്‍റെ വിദൂര പ്രദേശങ്ങളിൽ പോലും കർഷകർക്ക് ന്യായമായ വിലയില്‍ തങ്ങളുടെ ഉൽ‌പന്നങ്ങൾ വിൽക്കാൻ ഉള്ള തുല്യ അവസരം ലഭിക്കുമെന്ന് ഉറപ്പുവരുത്തി. എ‌പി‌എം‌സി ആക്‌ട് കർഷകരേയും വ്യാപാരികളേയും അന്യായമായ വിലപേശലില്‍ നിന്നും സംരക്ഷിക്കുകയും, നിലവാരവും ശുചിത്വവും ഉള്ള കാര്‍ഷിക വിളകള്‍ ഉറപ്പാക്കുകയും ചെയ്‌ത് വരുന്നു. അതത് പ്രദേശങ്ങളിൽ നിന്നുള്ള കർഷകരും വ്യാപാരികളും ഉൾപ്പെടെ പ്രാദേശിക പ്രതിനിധികളാണ് എപിഎംസി കമ്മിറ്റികൾ രൂപീകരിക്കുന്നത്. കര്‍ഷകര്‍ വഞ്ചിതരാകാതെ കാക്കാനും അവരുടെ ഉൽ‌പന്നങ്ങൾക്ക് കുറഞ്ഞ താങ്ങ് വില ഉറപ്പുവരുത്തുന്നതിനുമായി സര്‍കാര്‍ എ‌പി‌എം‌സി നിയമത്തിന്‍റെ പരിധികള്‍ വിപുലീകരിച്ചിരുന്നു. പ്രാദേശിക വിപണികളില്ലെങ്കിൽ കർഷകർക്ക് കുറഞ്ഞ താങ്ങ് വില നൽകുന്നത് അസാധ്യമാണ്.

ചരിത്രപരമായി, കൃഷിയിടങ്ങളുടേയും, പ്രാദേശിക കൃഷി ഉല്‍പാദനത്തിന്‍റെയും ചട്ടങ്ങൾ റദ്ദാക്കപ്പെട്ടപ്പോള്‍ ലോകത്ത് കാർഷിക വ്യവസായിക ഭീമന്മാരായ കാർഗിൽ, ലൂയിസ് ഡ്രെഫിയസ് തുടങ്ങിയവയുടെ ഉയർച്ച നാം കണ്ടു. കർഷക സഹകരണസംഘങ്ങൾ ആസൂത്രിതമായി തകർക്കപ്പെടുകയും 'കമ്പോളശക്തികൾ' യുഎസിൽ കാർഷിക അടിമത്തത്തിന്‍റെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നയിക്കുകയും ചെയ്‌തു. അതിന്‍റെ ഫലമായി 2020ൽ അമേരിക്കൻ കാർഷിക കടം 425 ബില്യൺ ഡോളറായി ഉയരുകയും, ലോകത്തെ ധാന്യ വിതരണത്തിന്‍റെ 70 ശതമാനവും നാല് കമ്പനികൾ നിയന്ത്രിക്കുകയും ചെയ്യുന്നു.

ബിഹാറിലെ കൗതുകകരമായ കേസ്

സ്വകാര്യമേഖലയെ സ്വന്തം സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനും, വിതരണ ശൃംഖലകളിലും വിപണി അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുമായി 2006ൽ ബിഹാര്‍ സര്‍കാര്‍ എപിഎംസി നിയമം റദ്ദാക്കി. എന്നാൽ, വാസ്‌തവത്തിൽ തികച്ചും വിപരീതമായ ഫലമാണ് ഉണ്ടായത്. കാർഷിക-വ്യവസായിക നിക്ഷേപം പ്രതീക്ഷിച്ചത് പോലെ ഉണ്ടായില്ല എന്ന് മാത്രമല്ല, എപിഎംസി നിയമത്തിന്‍റെ അഭാവത്തിൽ ബിഹാറിലെ കർഷകരെ അവരുടെ ഉൽ‌പന്നങ്ങൾക്ക് താഴ്ന്ന വില നൽകി വ്യാപാരികൾ വഞ്ചിക്കുകയും ചെയ്‌തു. തുടര്‍ന്ന് ബിഹാറില്‍ നിന്ന് വാങ്ങിയ ധാന്യം അവര്‍ കൂടുതല്‍ വിലക്ക് പഞ്ചാബിലെയും ഹരിയാനയിലെയും വിപണന കേന്ദ്രങ്ങളില്‍ വിറ്റു. അങ്ങനെ അനധികൃത വ്യാപാരം നിയമ വിധേയമായപ്പോള്‍, കർഷകർ കൂടുതൽ പ്രതിസന്ധിയില്‍ ആയി.

കര്‍ഷകരുടെ നേട്ടത്തിനായി 50,000 പ്രാദേശിക വിപണന കേന്ദ്രങ്ങൾ വേണ്ട സ്ഥാനത്ത്, ഇന്ത്യയില്‍ ഏഴായിരത്തില്‍ പരം നിയന്ത്രിത വിപണന കേന്ദ്രങ്ങള്‍ മാത്രമേ നിലവില്‍ ഉള്ളു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ 94 ശതമാനം കർഷകർക്കും ഇപ്പോഴും ഈ നിയന്ത്രിത വിപണികളിലേക്ക് എത്തിപ്പെടാന്‍ ആകുന്നില്ല. തീർച്ചയായും, ഈ വിഷയത്തില്‍ അഴിമതിയുടെ പ്രശ്‌നവുമുണ്ട് എന്നത് ഓര്‍ക്കണം. മനുഷ്യ നിർമിതമായ ഓരോ സംവിധാനവും അത്യാഗ്രഹത്തിനും അഴിമതിക്കും വിധേയമാണ്. ജനാധിപത്യ ഗവൺമെന്‍റുകൾ ഒരുപക്ഷേ അതിന്‍റെ ഏറ്റവും വലിയ ഇരകളും ആണ്. അഴിമതിയും ദുരുപയോഗവും ഉള്ളതിനാൽ നാം ജനാധിപത്യത്തെ വേണ്ട എന്നു വെക്കുക ആണോ വേണ്ടത്?

രാജ്യത്തെ ഓരോ കര്‍ഷകനും തന്‍റെ ഉൽ‌പന്നങ്ങൾക്ക് ഏറ്റവും നല്ല വില അടുത്തുള്ള പ്രാദേശിക വിപണന കേന്ദ്രങ്ങളില്‍ നിന്നു തന്നെ ലഭിക്കുമെന്ന് സർക്കാർ ഉറപ്പാക്കണം. നാം കാര്‍ഷിക രംഗത്തിന്‍റെ ഭരണ വ്യവസ്ഥയിൽ നവീകരണം കൊണ്ട് വരേണ്ടതുണ്ട്. കാർഷിക മേഖലയെ മറ്റ് മേഖലകളുമായി താരതമ്യപ്പെടുത്താമെന്ന ധനമന്ത്രി നിർമ്മല സീതാരാമന്‍റെ യുക്തി ശരിയല്ല. അവസാനമായി, ബിഹാറില്‍ കര്‍ഷകര്‍ക്ക് സംഭവിച്ചത് ഇന്ത്യയില്‍ ഉടനീളം ആവർത്തിക്കാനുള്ള സാധ്യത നാം പരിഗണിക്കേണ്ടതുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍, ഇന്ത്യയിലെ കാര്‍ഷിക മേഖല സ്വയം പര്യാപ്‌തമാകണം. ഇന്ത്യൻ കാർഷിക മേഖല കാർഷിക ബിസിനസിനെ അമിതമായി ആശ്രയിക്കരുത്. മറ്റൊരു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആക്രമണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ, കാർഷിക മേഖല സ്വകാര്യ കമ്പനികൾക്ക് തുറക്കുന്ന യുഎസ് മാതൃക ഇന്ത്യ പിന്തുടരരുത്.

ABOUT THE AUTHOR

...view details