മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയുടെ ഭാര്യക്ക് കൊവിഡ് ഭേദമായി - Dr Shankar Dayal Sharma
93 വയസുകാരിയായ വിമല സംസ്ഥാനത്ത് കൊവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണ്.
![മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയുടെ ഭാര്യക്ക് കൊവിഡ് ഭേദമായി മുന്‍ പ്രസിഡന്‍റ് ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ ഭാര്യക്ക് കൊവിഡ് ഭേദമായി ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ കൊവിഡ് 19 Dr Shankar Dayal Sharma covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7780887-296-7780887-1593170986177.jpg)
മുന്‍ പ്രസിഡന്‍റ് ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ ഭാര്യക്ക് കൊവിഡ് ഭേദമായി
ന്യൂഡല്‍ഹി:മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. ശങ്കര്‍ ദയാല്‍ ശര്‍മയുടെ ഭാര്യ വിമല ശര്‍മയ്‌ക്ക് കൊവിഡ് ഭേദമായി. ഡല്‍ഹി ഏയിംസില്‍ 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്‌ചയാണ് രോഗമുക്തി നേടിയത്. 93 വയസുകാരിയായ വിമല സംസ്ഥാനത്ത് കൊവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണ്. രോഗബാധിതരും അവരുടെ കുടുംബവും പ്രതീക്ഷ കൈവിടാതിരിക്കുകയാണ് ഈ സമയത്ത് വേണ്ടതെന്ന് മകന്‍ അഷുദോഷ് ദയാല്‍ ശര്‍മ പറഞ്ഞു.