കോടതിമുറിയിൽ പ്രതിക്ക് തോക്ക് നൽകി: ഭാര്യ അറസ്റ്റിൽ - കോടതിമുറിയിൽ പ്രതിക്ക് തോക്ക് നൽകി: ഭാര്യ അറസ്റ്റിൽ
ഗൂഢാലോചന, വിശ്വാസ വഞ്ചന, മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം സീമ യാദവിന്‍റെ മേൽ കേസ് രജിസ്റ്റർ ചെയ്‌തു. രക്ഷപ്പെട്ടോടിയ വിനോദിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
ലക്‌നൗ:ഭാര്യ നൽകിയ തോക്കുപയോഗിച്ച് ഭർത്താവായ കൊലപാതകക്കേസിലെ പ്രതി കാലിന് സ്വയം വെടിവെച്ചു. മെയ്ൻപുരിയിലെ കോടതിമുറിക്കുള്ളിലാണ് സംഭവം. ചോദ്യം ചെയ്യലിനിടെ മനീഷിന്‍റെ ഭാര്യ സീമ യാദവ് കുറ്റം സമ്മതിച്ചു. തന്‍റെ വസ്‌ത്രത്തിൽ പൊതിഞ്ഞാണ് തോക്ക് കൊണ്ടുപോയത്. സഹോദരൻ വിനോദാണ് ആയുധം സംഘടിപ്പിച്ച് നൽകിയത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം സീമ യാദവിന്‍റെ മേൽ കേസ് രജിസ്റ്റർ ചെയ്‌തു. രക്ഷപ്പെട്ടോടിയ വിനോദിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഗൂഢാലോചന നടത്തിയതിന് രണ്ട് ഇൻസ്പെക്ടർമാർ, രണ്ട് പുരുഷ കോൺസ്റ്റബിൾമാർ, ഒരു വനിതാ കോൺസ്റ്റബിൾ, മറ്റ് രണ്ട് പ്രാദേശിക രഹസ്യാന്വേഷണ കോൺസ്റ്റബിൾമാർ എന്നിവരടക്കം ഏഴ് പൊലീസുകാരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.