ഭർത്താവിനെ തട്ടിക്കൊണ്ട് പോയ ഭാര്യ അറസ്റ്റിൽ - അറസ്റ്റ്
രണ്ട് ഭിവസം മുമ്പ് ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് ശ്രീനിവാസനെ ആറംഗ സംഘം തട്ടിക്കൊണ്ട് പോയത്
ബെഗളൂരു: ഭർത്താവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഭാര്യയടക്കം മൂന്ന് പേര്‍ അറസ്റ്റിൽ. കർണാടകയിലെ ദാവനാഗെരെ ജില്ലയിലാണ് സംഭവം. പ്രതി സംഗീതയും മറ്റ് രണ്ട് പേരുമാണ് സംഭവത്തിൽ കർണാടക പൊലീസിന്‍റ പിടിയിലായത്. സംഗീതയും ഭർത്താവ് ശ്രീനിവാസനും കഴിഞ്ഞ രണ്ട് വർഷമായി അകന്ന് താമസിക്കുകയായിരുന്നു. ഭർത്താവിനോടുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് പറയുന്നു. രണ്ട് ഭിവസം മുമ്പ് ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് ശ്രീനിവാസനെ ആറംഗ സംഘം തട്ടിക്കൊണ്ട് പോകുന്നത്. തുടർന്ന് സംഗീതയെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെയും മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.