ഡെറാഡൂൺ: നഗരങ്ങളിലുള്ളവർ തടസമില്ലാതെ ഇന്‍റർനെറ്റ് സേവനങ്ങൾ ആസ്വദിക്കുമ്പോൾ ഇന്‍റർനെറ്റ് സേവനത്തിനായി കിലോമീറ്ററോളം യാത്ര ചെയ്യുകയാണ് ഉത്തരാഖണ്ഡിലെ ഗ്രാമവാസികള്‍. വൈഫൈ ഇല്ലാത്തതല്ല ഇവരുടെ പ്രശ്നം. മറിച്ച് പ്രവർത്തിക്കാത്തതാണ്. രാഷ്ട്രീയക്കാരോ സർക്കാർ ഉദ്യോഗസ്ഥരോ സന്ദർശിക്കുമ്പോൾ മാത്രമാണ് ''ഗെസ്"ഗ്രാമത്തില്‍ വൈഫൈ ലഭിക്കുന്നത്.
''ഗെസ്" ഗ്രാമത്തില്‍ വൈ-ഫൈ ലഭിക്കുക നേതാക്കള്‍ എത്തുമ്പോള്‍ മാത്രം - വൈ-ഫൈ ചൗപാൽ
ഇന്‍റർനെറ്റ് സേവനത്തിനായി നാല് കിലോമീറ്ററോളം യാത്ര ചെയ്യേണ്ട അവസ്ഥയാണ് ഇവിടുത്തെ ഗ്രമവാസികൾക്ക്
ഡിജിറ്റൽ ഗ്രാമം എന്ന ഖ്യാതി നേടാൻ ചമോലി ജില്ലയിലെ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ഗ്രാമത്തിലേക്ക് കേന്ദ്ര സർക്കാരിന്‍റെ 'ഡിജി ഗാവൺ' പദ്ധതിയുടെ ഭാഗമായി വൈ-ഫൈ ചൗപാലിന് തുടക്കം കുറിച്ചിരുന്നു. സാങ്കേതിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും ഇന്‍റർനെറ്റും ലഭ്യമാകുന്ന ഡിജിറ്റൽ ഗ്രാമത്തിനാണ് 'ഡിജി ഗാവൺ' പദ്ധതി ഊന്നൽ നൽകുന്നത് . എന്നാൽ ഈ പദ്ധതി തുടങ്ങിയ കുറച്ച് ദിവസങ്ങളിൽ മാത്രമാണ് ഇവിടെ സൗജന്യ വൈ-ഫൈ ലഭിച്ചത്. പിന്നീട് രാഷ്‌ട്രീയക്കാരോ സർക്കാരുദ്യോഗസ്ഥരോ ഗ്രാമത്തിലേക്ക് വരുമ്പോൾ മാത്രമാണ് ഇന്‍റർനെറ്റ് സേവനം ലഭിക്കുന്നതെന്ന് ഇവിടുത്തെ ഗ്രാമവാസികൾ പറയുന്നു.
ഇന്‍റർനെറ്റ് സേവനത്തിനായി നാല് കിലോമീറ്ററോളം യാത്ര ചെയ്യേണ്ട അവസ്ഥയാണ് ഇവിടുത്തെ ഗ്രമവാസികൾക്ക് . ഇന്ത്യയെ ഡിജിറ്റലാക്കുക എന് ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ തുടരുന്ന 'ഡിജിറ്റൽ ഇന്ത്യ' പദ്ധതി വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോളാണ് ''ഗെസ്" ഗ്രാമത്തിലെ ദുരവസ്ഥ.