ന്യൂഡൽഹി:ഇന്ത്യ-ചൈന നിലപാട് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ചൈനീസ് സൈനികരെ നേരിടാൻ നിരായുധരായി ഇന്ത്യൻ സൈന്യത്തെ
പ്രധാനമന്ത്രി അയച്ചത് എന്തുകൊണ്ടാണെന്ന് പ്രിയങ്ക ചോദിച്ചു. 'നമ്മുടെ ജവാന്മാർക്കായി ശബ്ദമുയർത്തുക'യെന്ന ക്യാമ്പയിനിൽ ട്വിറ്ററിലൂടെ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഗൽവാനിൽ ചൈനീസ് സൈനികരുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തെ ആദരിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നും പ്രിയങ്ക ട്വിറ്റർ വീഡിയോയിൽ പറഞ്ഞു.
സൈനികരുടെ വീരമൃത്യു; മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക - മോദിക്കെതിരെ പ്രിയങ്ക
ചൈനീസ് സൈനികരെ നേരിടാൻ നിരായുധരായി ഇന്ത്യൻ സൈന്യത്തെ പ്രധാനമന്ത്രി അയച്ചത് എന്തുകൊണ്ടാണെന്ന് പ്രിയങ്ക
Priyanka
ചൈനീസ് നേതാക്കളുമായി സൗഹൃദം സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി മോദി എന്താണ് അവരുമായി ചർച്ചവിഷയമാക്കിയത്, ഏതുതരം കരാറുകളിലാണ് അവരുമായി ഒപ്പുവെച്ചത്, ഇതെല്ലാം ഭാരതഭൂമി പിടിച്ചെടുക്കാൻ ചൈനക്ക് ധൈര്യമേകി. എന്തുകൊണ്ടാണ് നിങ്ങൾ (പ്രധാനമന്ത്രി) സൈനികരെ നിരായുധരായി അയച്ചതെന്ന് ഇന്ത്യൻ പൗരന്മാർ അറിയേണ്ടത് അത്യാവശ്യമാണെന്നും പ്രിയങ്ക പറഞ്ഞു.