തന്‍റെ പിതാവ് എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായ സമയത്ത് എന്തുകൊണ്ട് ഭീകരാക്രമണങ്ങള്‍ നടന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഇക്കാര്യത്തെക്കുറിച്ച് ജനം ചിന്തിക്കണമെന്നും പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കുമാരസ്വാമി പറഞ്ഞു.
നിരവധി സുരക്ഷാ കവചങ്ങളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തുന്നത്. എന്നാൽ തുറന്ന ജീപ്പിൽ ഇന്ത്യാ- പാക് അതിർത്തിയിൽ എത്തിയ ഒരു പ്രധാനമന്ത്രിയുണ്ടെങ്കിൽ അത് തന്‍റെ പിതാവായ ദേവ ഗൗഡ മാത്രമാണ്. അത് ഒരിക്കലും മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ ഇന്ത്യാ- പാക് സംഘർഷം എങ്ങോട്ടാണ് നീങ്ങുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്കാർ പാകിസ്ഥാനിലെത്തി വ്യോമാക്രമണം നടത്തിയെന്ന രീതിയിലാണ് ഇന്ത്യൻ സേനയുടെ മിന്നലാക്രമണത്തെ ചിത്രീകരിക്കുന്നത്. നിക്ഷിപ്ത താത്പര്യത്തോടെ സാഹചര്യം മുതലെടുക്കലാണിതെന്ന് കുമാര സ്വാമി ആരോപിച്ചു.