ന്യൂഡൽഹി: ഗാൽവാൻ താഴ്‌വരയിൽ ഉണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യു അടഞ്ഞതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. സംഭവത്തില്‍ നരേന്ദ്ര മോദിയുടെ മൗനം ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന പ്രസ്താവന നടത്തിയിരുന്നു. നിരായുധരായ സൈനികരെ കൊല്ലാൻ എങ്ങനെ ധൈര്യം വന്നു എന്ന് രാഹുല്‍ ട്വിറ്ററിലൂടെ വിമർശിച്ചു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിൽ അനുശോചനം രേഖപ്പെടുത്താൻ രണ്ട് ദിവസമെടുത്തതിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെയും രാഹുൽ ഗാന്ധി വിമർശിച്ചു.
നിരായുധരായ സൈനികരെ കൊല്ലാൻ എങ്ങനെ ധൈര്യം വന്നു? കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി - വീണ്ടും നരേന്ദ്ര മോദി സർക്കാരിനെതിരെ
ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിൽ അനുശോചനം രേഖപ്പെടുത്താൻ രണ്ട് ദിവസമെടുത്തതിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെയും രാഹുൽ ഗാന്ധി വിമർശിച്ചു.
![നിരായുധരായ സൈനികരെ കൊല്ലാൻ എങ്ങനെ ധൈര്യം വന്നു? കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി Rahul Gandhi Narendra Modi Galwan Valley People's Liberation Army Indp-China face off Rajnath Singh Ladakh രാഹുൽ ഗാന്ധി വീണ്ടും നരേന്ദ്ര മോദി സർക്കാരിനെതിരെ ഗാൽവാൻ താഴ്‌വരയിൽ ഉണ്ടായ സംഘർഷ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12:23-7664437-481-7664437-1592461944621.jpg)
പ്രധാനമന്ത്രി എന്തിനാണ് മൗനം പാലിക്കുന്നത്? അദ്ദേഹം എന്തിനാണ് ഒളിച്ചിരിക്കുന്നത്? എന്ന് നേരത്തെ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നത് എന്തുകൊണ്ട്? അനുശോചനം അറിയിക്കാൻ രണ്ട് ദിവസമെന്തിന്? സൈനികർ രക്തസാക്ഷിത്വം വരിക്കുമ്പോൾ റാലികളെ അഭിസംബോധന ചെയ്യുന്നത് എന്തുകൊണ്ട്? എന്നിങ്ങനെയാണ് ട്വിറ്ററിലൂടെ അദ്ദേഹം കുറിച്ചത്.
ഗാൽവാനിലെ സൈനികരുടെ നഷ്ടം അങ്ങേയറ്റം അസ്വസ്ഥവും വേദനാജനകവുമാണെന്ന് പ്രതിരോധമന്ത്രി ട്വീറ്റിൽ പറഞ്ഞിരുന്നു. ജന സംവാദിന്റെ ഭാഗമായി ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന വെർച്വൽ ബിജെപി റാലിയിൽ രാജ്‌നാഥ് സിംഗ് പ്രസംഗിച്ചിരുന്നു.