കേരളം

kerala

ETV Bharat / bharat

ചാര്‍മിനാറിലെ പൊലീസ് മാര്‍ച്ചിനെതിരെ ഹൈദരബാദ് എം.പി - സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷന്‍

ഡല്‍ഹിയിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദ് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു

Asaduddin Owaisi  Secunderabad Railway Station  Charminar  Hyderabad police  police flag-march at Charminar  അസദുദ്ദീന്‍ ഒവൈസി  ചാര്‍മിനാര്‍  സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷന്‍  ചാര്‍മിനാറിന് മുന്നില്‍ പൊലീസ് ഫ്ലാഗ് മാര്‍ച്ച്
ചാര്‍മിനാറില്‍ മാത്രം പൊലീസ് മാര്‍ച്ച് നടത്തുന്നതിനെതിരെ ഹൈദരബാദ് എം.പി

By

Published : Feb 29, 2020, 3:45 PM IST

ഹൈദരാബാദ്:ചാർമിനാറിൽ മാത്രം എന്തുകൊണ്ട് പൊലീസ് ഫ്ലാഗ് മാർച്ച് നടത്തുന്നതെന്ന ചോദ്യവുമായി ഹൈദരാബാദ് എം.പി അസദുദ്ദീൻ ഒവൈസി രംഗത്ത്.

സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന് മുന്നിലോ ഹൈടെക് സിറ്റിയിലോ ഒരു യുഎസ് സോഫ്‌റ്റ്‌വെയർ കമ്പനിയുടെ മുന്നിലോ പൊലീസ് മാർച്ച് നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദ് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസിനെതിരെ ഒവൈസി രംഗത്തുവന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർ‌എ‌എഫ്) ഉദ്യോഗസ്ഥർ ചാർമിനാറിനടുത്ത് ഫ്ലാഗ് മാർച്ച് നടത്തുന്നതിന്‍റെ ചിത്രം പൊലീസ് പോസ്റ്റ് ചെയ്തതാണ് അദ്ദേഹത്തെ പ്രകോപിച്ചത്.

ABOUT THE AUTHOR

...view details