കശ്മീർ സന്ദര്‍ശനം; പ്രതിപക്ഷത്തിന് അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ് - ആര്‍ട്ടിക്കിള്‍ 370
കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് യാത്ര ഏകോപിപ്പിക്കുന്നത്.
എന്തുകൊണ്ട് കശ്മീരില്‍ സന്ദര്‍ശനം നടത്താന്‍ പ്രതിപക്ഷത്തെ അനുവധിക്കുന്നില്ല; കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 36 കേന്ദ്രമന്ത്രിമാരെ കശ്മീരിലേക്ക് അയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ്. എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ കശ്മീർ സന്ദര്‍ശനം നടത്താന്‍ അനുവദിക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. ജനുവരി 18 നും 23നും ഇടയില്‍ 51 അംഗ കേന്ദ്രമന്ത്രി സംഘം ജമ്മുവില്‍ സന്ദര്‍ശനം നടത്തും.