ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ എന്തുകൊണ്ടാണ് വീര്‍ സവര്‍ക്കറിന് ഭാരത രത്‌ന നല്‍കാത്തതെന്ന ചോദ്യവുമായി ശിവസേന നേതാവ് സഞ്ജയ് റൗട്ട്. ബിജെപിയും ശിവസേനയും തമ്മില്‍ വാക് പോരാട്ടങ്ങള്‍ തുടരുന്നതിനിടെയാണ് സഞ്ജയ് റൗട്ട് രംഗത്തെത്തിയത്. ദസറ റാലിക്കിടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ എന്തുകൊണ്ടാണ് വീര്‍ സവര്‍ക്കറിനെ പുകഴ്‌ത്തി ഒരു വാക്ക് പോലും പറയാഞ്ഞതെന്ന് കഴിഞ്ഞ ദിവസം ബിജെപി വക്താവ് രാം കദാം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിയെ ഭയക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സര്‍ക്കാര്‍ എന്തുകൊണ്ടാണ് വീര്‍ സവര്‍ക്കറിന് ഭാരത രത്ന നല്‍കാത്തതെന്ന് സഞ്ജയ് റൗട്ട് - സഞ്ജയ് റൗട്ട്
ദസറ റാലിക്കിടെ ഉദ്ദവ് താക്കറെ എന്തുകൊണ്ടാണ് വീര്‍ സവര്‍ക്കറിനെ പുകഴ്‌ത്തി ഒരു വാക്ക് പോലും പറയാഞ്ഞതെന്ന് കഴിഞ്ഞ ദിവസം ബിജെപി വക്താവ് രാം കദാം വിമര്‍ശിച്ചിരുന്നു.
![ബിജെപി സര്‍ക്കാര്‍ എന്തുകൊണ്ടാണ് വീര്‍ സവര്‍ക്കറിന് ഭാരത രത്ന നല്‍കാത്തതെന്ന് സഞ്ജയ് റൗട്ട് Bharatiya Janata Party Shiv Sena leader Sanjay Raut Maharashtra Chief Minister Uddhav Thackeray Veer Savarkar വീര്‍ സവര്‍ക്കറിന് ഭാരത രത്‌ന നല്‍കാത്തത് എന്തുകൊണ്ടെന്ന് സഞ്ജയ് റൗട്ട് സഞ്ജയ് റൗട്ട് ബിജെപി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9315663-763-9315663-1603703902588.jpg)
ശിവസേന ഇന്നുവരെ നിലപാട് മാറ്റിയിട്ടില്ല. വീര്‍ സവര്‍ക്കറിനെ അപമാനിക്കുന്ന പരാമര്‍ശങ്ങളില്‍ തങ്ങള്‍ അദ്ദേഹത്തിന് വേണ്ടി നിലകൊള്ളുകയാണ് ചെയ്‌തതെന്ന് സഞ്ജയ് റൗട്ട് പറഞ്ഞു. അദ്ദേഹവുമായി എല്ലായ്‌പ്പോഴും വൈകാരിക ബന്ധം നിലനിര്‍ത്തുന്നുവെന്നും ഞങ്ങളെ വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഭാരത രത്ന നല്‍കാത്തതെന്ന് ഉത്തരം നല്‍കണമെന്ന് ശിവസേന നേതാവ് കൂട്ടിച്ചേര്‍ത്തു.
ദസറയോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ ശിവസേനയുടെ ഹിന്ദുത്വത്തെ വിമര്‍ശിച്ച ബിജെപിക്കെതിരെ താക്കറെ ശബ്‌ദമുയര്‍ത്തിയിരുന്നു. നിങ്ങളുടെ ഹിന്ദുത്വം മണി മുഴക്കുന്നതും പാത്രം കൊട്ടുന്നതുമായിരിക്കും എന്നാല്‍ ഞങ്ങളുടെ ഹിന്ദുത്വം അതല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യം കൊവിഡിനെതിരെ പോരാടുമ്പോള്‍ ബിജെപിക്ക് താല്‍പര്യം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനാണെന്ന് ശിവസേന നേതാവ് കൂട്ടിച്ചേര്‍ത്തു.