ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം പങ്കെടുത്ത ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ നരേന്ദ്രമോദി. താന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും ചോദ്യങ്ങള്‍ക്കുള്ള മറുപടി പാര്‍ട്ടി അധ്യക്ഷന്‍ നല്‍കുമെന്നുമായിരുന്നു മോദിയുടെ വിശദീകരണം. ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് നരേന്ദ്രമോദി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ആദ്യ വാർത്താ സമ്മേളനത്തിലും ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ മോദി - പ്രഗ്യ സിങ്
കാവി ഭീകരതയെന്ന കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിന് എതിരെയാണ് പ്രഗ്യ സിങ് താക്കൂറിന്‍റെ സ്ഥാനാര്‍ഥിത്വമെന്ന് അമിത് ഷാ.
അതേസമയം പ്രഗ്യ സിങിന്‍റെ ഗോഡ്സെ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞെങ്കിലും പ്രഗ്യ സിങിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനത്തെ ന്യായീകരിക്കുകയായിരുന്നു അമിത് ഷാ. കാവി ഭീകരതയെന്ന കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിന് മറുപടിയാണ് പ്രഗ്യ സിങിന്‍റെ സ്ഥാനാര്‍ഥിത്വം. ഗാന്ധിയെ അപമാനിച്ച മൂന്ന് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചെന്നും അമിത് ഷാ വ്യക്തമാക്കി. എന്‍ഡിഎയിലേക്ക് പുതിയ കക്ഷികളെ സ്വാഗതം ചെയ്യുന്നെന്നും അമിത് ഷാ. പുതിയ കക്ഷികള്‍ വന്നാല്‍ സ്വീകരിക്കും. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും അമിത് ഷാ വ്യക്തമാക്കി.