പാട്‌ന:കൊവിഡ് വ്യാപനത്തെ തുടർന്ന് ബിഹാറിൽ മടങ്ങിയെത്തിയ എല്ലാവർക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കനായി സർക്കാർ പ്രവർത്തിക്കുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. തൊഴിലാളികളെ 'കുടിയേറ്റക്കാർ' എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് തികച്ചും മോശമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്ന ആളുകളെ 'പ്രവാസി' എന്നാണ് വിളിക്കേണ്ടത്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്ന ആൾ അവിടെ കുടിയേറുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളെ 'കുടിയേറ്റക്കാർ' എന്ന് വിശേഷിപ്പിച്ചതിനെ ചോദ്യം ചെയ്ത് നിതീഷ് കുമാർ - ബിഹാർ
കൊവിഡ് വ്യാപനത്തെ തുടർന്ന് ബിഹാറിൽ മടങ്ങിയെത്തിയ എല്ലാവർക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കനായി സർക്കാർ പ്രവർത്തിക്കുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ.
![തൊഴിലാളികളെ 'കുടിയേറ്റക്കാർ' എന്ന് വിശേഷിപ്പിച്ചതിനെ ചോദ്യം ചെയ്ത് നിതീഷ് കുമാർ Bihar CM migrant Nitish Kumar COVID-19 employment migrant workers പാട്‌ന കൊറോണ വൈറസ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7467792-508-7467792-1591239291949.jpg)
തൊഴിലാളികളെ 'കുടിയേറ്റക്കാർ' എന്ന് വിശേഷിപ്പിച്ചതിനെ ചോദ്യം ചെയ്ത് നിതീഷ് കുമാർ
തൊഴിലാളികളെ 'കുടിയേറ്റക്കാർ' എന്ന് വിശേഷിപ്പിച്ചതിനെ ചോദ്യം ചെയ്ത് നിതീഷ് കുമാർ
തൊഴിലാളികൾ തിരികെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ട ആവശ്യമില്ല. തൊഴിൽ ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക് ഡൗൺ ഘട്ടത്തിൽ ഉപജീവനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ തൊഴിലാളികളെ സഹായിക്കേണ്ട കടമ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.