ഹൈദരാബാദ്: പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്നും ഇന്ത്യയ്‌ക്ക് വലിയ കാര്യങ്ങളൊന്നും പഠിക്കാനില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇന്ത്യയ്‌ക്കില്ലാത്ത ഒരു പ്രത്യേകത പാകിസ്ഥാനിലെ സൈനിക സംവിധാനത്തിലുണ്ട്. രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങളെയും പൊതുസമൂഹവുമായി ബന്ധിപ്പിക്കുന്ന 'വക്‌താവ്' എന്ന ചുമതല ഒരാള്‍ക്ക് മാത്രമായി നല്‍കുകയാണ് പാകിസ്ഥാന്‍.
ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഇന്‍റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ എന്നതാണ് തന്ത്രപ്രധാനമായ ചുമതലയുടെ പേര്. യുദ്ധസമാനമായ സാഹചര്യത്തില്‍ സൈന്യത്തിന് പറയാനുള്ളതെല്ലാം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നത് അദ്ദേഹമായിരിക്കും. അതിനാല്‍ തന്നെ പാകിസ്ഥാനിലെ ഏറ്റവും സുപ്രധാന ചുമതലകളിലൊന്നാണിത്. മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്‌ച മേജര്‍ ജനറല്‍ ബാബര്‍ ഇഫ്‌തിക്കറിനെ ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഇന്‍റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ പദവിയില്‍ നിയമിച്ചത് പാകിസ്ഥാനില്‍ വന്‍ വാര്‍ത്തയായിരുന്നു.
സാധാരണ സൈനികന്‍ എന്നതിനപ്പുറം ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ആളുകൂടിയാണ് മേജര്‍ ജനറല്‍ ബാബര്‍ ഇഫ്‌തിക്കര്‍. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും, പാകിസ്ഥാന്‍ മിലിട്ടറി അക്കാദമിയില്‍ നിന്നും വിദ്യാഭ്യാസം നേടിയ അദ്ദേഹം മിലിട്ടറി അക്കാദമിയിലെ അധ്യാപകനായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
ഇന്ത്യയുടെ നാഷണല്‍ സൈബര്‍ സുരക്ഷാ കോര്‍ഡിനേറ്റര്‍ ലഫ്‌റ്റനന്‍റ് ജനറല്‍ രാജേഷ് പന്ത് ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഇന്‍റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ സംവിധാനത്തെ പ്രശംസിച്ചിരുന്നു. ഈ സംവിധാനം വഴി സൈനിക വിവരങ്ങള്‍ ഒന്നിച്ചുകൊണ്ടുപോകാന്‍ പാകിസ്ഥാനാകുന്നുണ്ട്. ഇന്ത്യയില്‍ സമാനമായ സംവിധാനം ഒരുക്കാമെങ്കിലും നിലവില്‍ ഓരോ സൈനിക വിഭാഗത്തിനും പ്രത്യേക വക്‌താക്കളാണുള്ളത്. ഇതില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കേണ്ടതുണ്ടെന്നും രാജേഷ് പന്ത് അഭിപ്രായപ്പെട്ടിരുന്നു.
ഇന്ന് സൈന്യത്തില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ക്കും വക്‌താക്കള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കും അന്താരാഷ്‌ട്ര തലത്തില്‍പോലും വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട്. ചരിത്രത്തിലാധ്യമായി ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി (സിഡിഎസ്) ആയി മുൻ കരസേന മേധാവി ബിപിൻ റാവത്ത് ചുമതലയേറ്റിരുന്നു. സമാന രീതി വക്‌താക്കളുടെ കാര്യത്തിലും തുടര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് അത് വളരെയധികം പ്രയോജനപ്പെടും