കേരളം

kerala

ETV Bharat / bharat

ചൈനക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം മടിക്കുന്നതെന്തിനെന്ന് കബില്‍ സിബല്‍ - ഇന്ത്യ-ചൈന അതിര്‍ത്തി

ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് കബില്‍ സിബല്‍.

കബില്‍ സിബല്‍  കേന്ദ്ര സര്‍ക്കാര്‍  Kapil Sibal  China  Ladakh  ലഡാക്ക്  ഇന്ത്യ-ചൈന അതിര്‍ത്തി  ചൈനക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടുക്കുന്നതെന്തിനെന്ന് കബില്‍ സിബല്‍
ചൈനക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടുക്കുന്നതെന്തിനെന്ന് കബില്‍ സിബല്‍

By

Published : Jun 16, 2020, 4:11 PM IST

ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് നിലപാടെടുക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌ കബില്‍ സിബല്‍. നരേന്ദ്ര മോദിക്ക് ഇരട്ട രാഷ്ട്രീയ നിലപാടാണ്‌. ചൈന ഇന്ത്യയുടെ നിയന്ത്രണ രേഖ കടക്കുന്നെന്ന് ആരോപിച്ച് യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച മോദി ഇപ്പോള്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്. നേപ്പാള്‍ പ്രകോപനകരമായ നടപടികള്‍ എടുക്കുമ്പോഴും ചര്‍ച്ചയ്‌ക്ക് ആഹ്വാനം ചെയ്യുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം ചൈന ലഡാക്കില്‍ അതിക്രമിച്ച് കയറുന്നത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ABOUT THE AUTHOR

...view details