കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്സിന്‍ വിതരണം കാര്യക്ഷമമാക്കാന്‍ ആസൂത്രണവുമായി ലോകാരോഗ്യ സംഘടന - കൊവിഡ് വാക്സിന്‍

കോവിഡ് -19 വാക്‌സിനുകൾ ലഭ്യമാകുന്ന മുറയ്ക്ക് കാര്യക്ഷമമായ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത്-ഈസ്റ്റ് ഏഷ്യ റീജിയണൽ ഡയറക്ടർ

World Health Organization  World Health Organization on covid vaccine  Covid-19 vaccines  Dr Poonam Khetrapal Singh  efficient use of Covid-19 vaccines  കൊവിഡ് വാക്സിന്‍ വിതരണം കാര്യക്ഷമമാക്കാന്‍ ആസൂത്രണവുമായി ലോകാരോഗ്യ സംഘടന  കൊവിഡ് വാക്സിന്‍  ലോകാരോഗ്യ സംഘടന
കൊവിഡ് വാക്സിന്‍ വിതരണം കാര്യക്ഷമമാക്കാന്‍ ആസൂത്രണവുമായി ലോകാരോഗ്യ സംഘടന

By

Published : Oct 8, 2020, 6:00 PM IST

ന്യൂഡല്‍ഹി: തെക്ക്- കിഴക്കൻ ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും കൊവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈറസ് പകരുന്നത് തടയുന്നതിന് ലോകാരോഗ്യ സംഘടന എല്ലാവരുടേയും ശക്തമായ കൂട്ടായ ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്തു. അതേസമയം വാക്സിനുകൾ ലഭ്യമായ ഉടൻ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് പദ്ധതിയിടാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അംഗരാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ സൗത്ത്- ഈസ്റ്റ് ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ ലഭ്യത തുടക്കത്തിൽ പരിമിതപ്പെടുത്താനാണ് സാധ്യത. അതിനാൽ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച് വ്യക്തമായി കാര്യങ്ങള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വാക്സിനേഷൻ വികസിപ്പിക്കുമ്പോൾ അപകടസാധ്യതയുള്ള ജനസംഖ്യയ്ക്ക് രാജ്യങ്ങൾ മുൻഗണന നൽകണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു. ലഭ്യമായ വാക്സിനുകൾ ആദ്യം മുൻ‌ഗണനാ ജനസംഖ്യയ്ക്ക് നൽകുകയും പിന്നീട് മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുകയും വേണം. കൊവിഡ് മൂലമുള്ള മരണങ്ങൾ കുറച്ച് സാമൂഹികവും സാമ്പത്തികവുമായ ആഘാതം കുറയ്ക്കുന്നത് ലക്ഷ്യമിടണമെന്നും ഖേത്രപാൽ സിംഗ് പറഞ്ഞു. കോവിഡ് -19 വാക്സിൻ അവതരിപ്പിക്കുന്നതിനുമായി ഒൻപത് മുൻ‌ഗണനാ മേഖലകൾ പട്ടികപ്പെടുത്തി, വാക്സിനേഷന്‍റെ മേൽനോട്ടത്തിനായി ദേശീയതല ഏകോപന സമിതി ആവശ്യമാണെന്ന് റീജിയണൽ ഡയറക്ടർ പറഞ്ഞു.

ABOUT THE AUTHOR

...view details