ന്യൂഡൽഹി: മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിറിനെ ലോകാരോഗ്യ സംഘടന ഒഴിവാക്കി. മരുന്ന് ഫലം നൽകുന്നതായി തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. റെംഡെസിവിറിന് പ്രത്യക്ഷ ഫലങ്ങളൊന്നുമില്ല. പാർശ്വഫലങ്ങൾക്ക് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ഗൈഡ്‌ലൈൻ ഡെവലപ്‌മെന്‍റ് ഗ്രൂപ്പ് പാനൽ വ്യക്തമാക്കി. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ ശുപാർശയും ആശുപത്രിയിൽ പ്രവേശിപ്പിച്ച 7,000 ത്തിലധികം രോഗികളിൽ നിന്ന് ശേഖരിച്ച നാല് ഡാറ്റ ഉൾപ്പെടുന്ന റിപ്പോർട്ടും അധികൃതർ സമർപ്പിച്ചു.
റെംഡെസിവിറിനെ മരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി - WHO suspends remdesivir
റെംഡെസിവിര്‍ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഗൈഡ്‌ലൈൻ ഡെവലപ്‌മെന്‍റ് ഗ്രൂപ്പ് പാനൽ വ്യക്തമാക്കി
റെംഡെസിവിർ
ലോകമെമ്പാടുമുള്ള കൊവിഡ് രോഗികൾക്ക് ചികിത്സ നൽകാൻ നിലവിൽ അധികാരപ്പെടുത്തിയിട്ടുള്ള രണ്ട് മരുന്നുകളിൽ ഒന്നാണ് ആന്‍റിവൈറല്‍. ഇത് യുഎസിൽ അംഗീകരിച്ചു. പ്രാഥമിക ഗവേഷണത്തിനുശേഷം യൂറോപ്യൻ യൂണിയനും മറ്റ് രാജ്യങ്ങളും ചില കൊവിഡ് രോഗികളിൽ വീണ്ടെടുക്കൽ വേഗത്തിലാക്കുമെന്ന് കണ്ടെത്തി. യുഎസ് കമ്പനിയായ ഗിലെയാഡ് നിർമിച്ച റെംഡെസിവിർ വളരെ ചെലവേറിയതാണ്.