ന്യൂഡൽഹി: ആരാണ് ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞത്?, 2019ന് ശേഷമുള്ള ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിയെ പരാജയപ്പെടുത്താമെന്ന് തെളിയിക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. ബിഹാറിലും ഇത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് ഫലമാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കണമെന്നും പി ചിദംബരം പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്ന കാഴ്‌ചപ്പാട് മാറണമെന്ന് പി ചിദംബരം - P chidambaram questions BJP on election
മൂന്ന് ഘട്ടമായി നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നവംബർ മൂന്നിനാണ് നടക്കുക.
ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്ന കാഴ്‌ചപ്പാട് മാറണമെന്ന് പി ചിദംബരം
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 319 സീറ്റുകളിലാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്. ബിജെപിയെ പരാജയപ്പെടുത്താനാവുമെന്ന് മഹാരാഷ്‌ട്ര, ജാർഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളെ പരാമർശിച്ചുകൊണ്ട് ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം ഒക്‌ടോബർ 28ന് പൂർത്തിയായിരുന്നു. നവംബർ മൂന്നിനാണ് സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക.