ന്യൂഡല്‍ഹി:ജാമിഅ മില്ലിയയില്‍ വിദ്യാര്‍ഥികൾക്ക് നേരെ വെടിയുതിര്‍ത്ത അക്രമിക്ക് പണം നല്‍കിയതാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്‍റില്‍ പ്രവേശിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
ജാമിഅ മില്ലിയയിലെ അക്രമിക്ക് പണം നല്‍കിയതാര്? മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി - പൗരത്വനിയമ ഭേദഗതി
പൗരത്വനിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം നടക്കുന്ന ജാമിഅ മില്ലിയയില്‍ വ്യാഴാഴ്‌ചയായിരുന്നു വെടിവെപ്പുണ്ടായത്
'അക്രമത്തില്‍ വിശ്വസിക്കാത്തതിനാല്‍ എനിക്ക് ഒരിക്കലും നിങ്ങളെ അക്രമം പഠിപ്പിക്കാന്‍ കഴിയില്ല. ആരുടെ മുന്നിലും തല കുനിക്കാതിരിക്കാന്‍ മാത്രമേ എനിക്ക് നിങ്ങളെ പഠിപ്പിക്കാന്‍ സാധിക്കൂ' എന്ന ഗാന്ധിവചനങ്ങൾ വ്യാഴാഴ്‌ച രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
പൗരത്വനിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം നടക്കുന്ന ജാമിഅ മില്ലിയയില്‍ വ്യാഴാഴ്‌ചയായിരുന്നു വെടിവെപ്പുണ്ടായത്. രാംഭക്ത് എന്നവകാശപ്പെട്ട ഒരാളാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പൊലീസ് ഇയാള്‍ക്ക് 19വയസാണെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് 18 വയസായില്ലെന്ന് അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയാളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.