ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ പുതിയതായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം രംഗത്ത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിലവിൽ സർക്കാരും പൊതു മേഖലാ സ്ഥാനപങ്ങളും അഞ്ച് ലക്ഷം കോടി രൂപ കടം നൽകാനുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് മൂന്ന് ലക്ഷം കോടി രൂപ നൽകുകയെന്ന് മുൻ ധനമന്ത്രി കൂടിയായ ചിദംബരം ചോദിച്ചു. ഇതിൽ ആരാണ് കടം കൊടുക്കുന്നയാളെന്നും ആരാണ് കടം വാങ്ങുന്നയാളെന്നും കേന്ദ്ര മന്ത്രിമാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എംഎസ്എംഇക്ക് നൽകാമെന്ന് പ്രഖ്യാപിച്ച വായ്പ; ആരാണ് കടംകൊടുക്കുന്നതെന്ന് ചിദംബരം - ധനമന്ത്രി നിർമല സീതാരാമൻ
ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ വായ്പ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ചിദംബരം രംഗത്ത് വന്നത്
നാല് വര്‍ഷമാണ് പുതിയതായി ധനമന്ത്രി പ്രഖ്യാപിച്ച വായ്പയുടെ കാലാവധി. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. ഒക്ടോബര്‍ 31 വരെ വായ്പകള്‍ക്ക് അപേക്ഷിക്കാം. രാജ്യത്തെ 45 ലക്ഷം വ്യാപാരികള്‍ക്ക് പദ്ധതി ഗുണകരമാകുമെന്നും ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20000 കോടി നല്‍കും. ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍ 10000 കോടിയുടെ സഹായം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചിരുന്നു.