ന്യൂഡല്‍ഹി:വാട്സ് ആപ്പ് വിവരം ചോര്‍ത്തല്‍ കേന്ദ്രസര്‍ക്കാരിനെതിരായ ആയുധമാക്കി കോണ്‍ഗ്രസ്. ഇസ്രയേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് നിരവധിയാളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെ മോദി സര്‍ക്കാരിനോട് അഞ്ച് ചോദ്യങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി.
1. സര്‍ക്കാരിലെ ഏത് വിഭാഗമാണ് പെഗാസെസിനെ വിലയ്‌ക്കെടുത്തത് ?
2. എത്ര രൂപയാണ് ഇതിനായി ചിലവഴിച്ചത് ?
3. നീക്കങ്ങള്‍ക്ക് മുന്‍കൈ എടുത്തത് ആരാണ് ?
4. വിവരങ്ങള്‍ ചോര്‍ത്താന്‍ ആരാണ് നിര്‍ദേശം നല്‍കിയത് ?
5. വിവരം ചോര്‍ത്തല്‍ കൂടാതെ മറ്റ് ഉദ്ദേശങ്ങള്‍ എന്തൊക്കെയാണ് ?
എന്നീ ചോദ്യങ്ങളാണ് കപില്‍ സിബല്‍ ട്വിറ്ററിലൂടെ ചോദിച്ചത്.