റാഞ്ചി: പ്രധാന മന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ പരാതി. 2013-2014 ല്‍ സമര്‍പ്പിച്ച പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങളില്‍ ഒന്നുപോലും പാലിക്കപ്പെട്ടില്ലെന്നാരോപിച്ച് റാഞ്ചി കോടതിയിലെ അഭിഭാഷകന്‍ എച്ച്.കെ. സിംഗാണ് റാഞ്ചി കോടതിയെ സമീപിച്ചത്.
'വാഗ്‌ദാനങ്ങള്‍ പാലിച്ചില്ല'; മോദിക്കും അമിത് ഷാക്കുമെതിരെ പരാതി
എച്ച്.കെ. സിംഗിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ 415, 420, 123 (ബി) എന്നീ വകുപ്പുകള്‍ പ്രകാരം കോടതി കേസെടുത്തിട്ടുണ്ട്.
മോദിയും മന്ത്രിമാരും വാഗ്‌ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചെന്ന് പരാതിയില്‍ എച്ച്.കെ. സിംഗ് ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തെ തൊഴില്‍ രഹിതരായ മൂന്ന് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്‌ദാനം ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും 15 ലക്ഷം രൂപ വീതം ഓരോ ഇന്ത്യക്കാരന്‍റെയും ബാങ്ക് അകൗണ്ടില്‍ നിക്ഷേപിക്കുമെന്നും നുണ പറഞ്ഞ് ജനങ്ങളെ ബിജെപി സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നെന്നും സിംഗ് പറഞ്ഞു.
പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാ വാഗ്‌ദാനങ്ങളും നടപ്പിലാക്കുമെന്ന് 2019 ഡിസംബര്‍ 21 ന് അമിത്‌ഷാ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതും വലിയൊരു കള്ളമായിരുന്നെന്ന് എച്ച്.കെ സിംഗ് ആരോപിച്ചു. സിംഗിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ 415, 420, 123 (ബി) എന്നീ വകുപ്പുകള്‍ പ്രകാരം കോടതി കേസെടുത്തിട്ടുണ്ട്. ഫെബ്രുവരി 1ന് വിചാരണ ആരംഭിക്കും.