ന്യൂഡല്‍ഹി:ജാമിയ വെടിവെയ്പിൽ ബിജെപിയെ ആക്ഷേപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി നേതാക്കള്‍ ജനങ്ങളെ പ്രകോപിപ്പിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമായിരിക്കുമെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കൗമാരക്കാരന്‍ വെടിവെച്ച സംഭവത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.
ജാമിയ വെടിവെയ്‌പ്; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി - കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കൗമാരക്കാരന്‍ വെടിവെച്ച സംഭവത്തിലാണ് പ്രിയങ്കയുടെ പ്രതികരണം
ജാമിയ വെടിവെയ്പിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക
ബിജെപി മന്ത്രിമാരും പാർട്ടി നേതാക്കളും ജനങ്ങളെ വെടിവെയ്ക്കാനും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്താനും പ്രേരിപ്പിക്കുമ്പോൾ ഇതെല്ലാം സാധ്യമാകും. ഏത് തരത്തിലുള്ള ഡല്‍ഹി നിര്‍മിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ അക്രമത്തിന് ഒപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.