ഛത്തീസ്‌ഗഡിലെ ജനങ്ങള്‍ സന്തുഷ്ടരാണെന്ന് സോണിയാഗാന്ധി - sonai gandhi latest news
പുതിയ സർക്കാർ രൂപീകരിച്ചതിനുശേഷം സംസ്ഥാനം വീണ്ടും വികസന പാതയിലേക്ക് നീങ്ങുകയാണെന്നും സോണിയ ഗാന്ധി.
റായ്‌പൂർ : മിക്ക സംസ്ഥാനങ്ങളും സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്‌മയും അനുഭവിക്കുമ്പോൾ ഛത്തീസ്‌ഗഡിലെ സ്ഥിതി ഒരു പരിധിവരെ നിയന്ത്രണത്തിലാണെന്ന് കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി. ഇതിന് കാരണം ഛത്തീസ്‌ഗഡ് ഭരിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരാണെന്നും സോണിയ ഗാന്ധി. രാജ്യോത്സവ് ആഘോഷ വേദിയിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനേയും ജനങ്ങളെയും സോണിയ ഗാന്ധി അനുമോദിച്ചു. ഛത്തീസ്‌ഗഡിലെ ജനങ്ങൾ ജനാധിപത്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാത തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും പുതിയ സർക്കാർ രൂപീകരിച്ചതിനുശേഷം സംസ്ഥാനം വീണ്ടും വികസന പാതയിലേക്ക് നീങ്ങുകയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. 2013 ൽ നക്‌സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ മന്ത്രി വിദ്യ ചരൺ ശുക്ല, കോൺഗ്രസ് നേതാക്കളായ നന്ദ കുമാർ പട്ടേൽ, മഹേന്ദ്ര കർമ്മ തുടങ്ങിയവർക്കും ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു.