ന്യൂഡൽഹി:പ്രമേയം പാസാക്കാനും പുതുക്കിയ പൗരത്വ നിയമം പിൻവലിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ഓരോ സംസ്ഥാനങ്ങളുടെ നിയമസഭക്കും ഉണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. എന്നാൽ നിയമം സുപ്രീംകോടതി ഭരണഘടനാപരമായി പ്രഖ്യാപിച്ചാൽ അതിനെ എതിർക്കാന്‍ കഴിയില്ല.
പൗരത്വ ഭേദഗതി നിയമം; വിഷയത്തില്‍ മലക്കം മറിഞ്ഞ് കപില്‍ സിബല്‍
പൗരത്വ ഭേദഗതി നിയമം (സിഎഎ) നിഷേധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു വഴിയുമില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് പുതിയ പ്രസ്താവന
പൗരത്വ ഭേദഗതി നിയമം (സിഎഎ) നിഷേധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു വഴിയുമില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് പുതിയ പ്രസ്താവന. സിഎഎ ഭരണഘടനാവിരുദ്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു പ്രമേയം പാസാക്കാനും അത് പിൻവലിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ഓരോ സംസ്ഥാന നിയമസഭക്കും ഉണ്ട്. നിയമം സുപ്രീംകോടതി ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കുകയാണെങ്കിൽ അതിനെ എതിർക്കുന്നത് പ്രശ്നമായിരിക്കും. പോരാട്ടം വേണം തുടരുകയെന്നും കബില്‍ സിബൽ ട്വീറ്റ് ചെയ്തു. കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ നിരവധി ബിജെപി ഇതര സർക്കാരുകൾ സിഎഎക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ കബില്‍ സിബലിന്‍റെ പരാമര്‍ശം രാഷ്ട്രീയപരമായി വലിയ പ്രത്യാഘാതമുണ്ടാക്കിയിരുന്നു.