ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാല വിസി മമിദാല ജഗദീഷ് കുമാറിനെ മാറ്റാന്‍ മാനവ വിഭവശേഷി മന്ത്രാലയം എന്തുകൊണ്ട് മടിക്കുന്നെന്ന് എന്‍സിപി വക്താവ് നവാബ് മാലിക്. ജെഎന്‍യുവിനെതിരെ കഴിഞ്ഞ ആറ് വര്‍ഷമായി ബിജെപി പരാതി നല്‍കുന്നുണ്ട്. അവര്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷി പരസ്യമായി ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് വിസിയെ മാറ്റിയില്ലെന്നും നവാബ് മാലിക് ചോദിച്ചു. സ്വന്തം നേതാവ് പറഞ്ഞതിനപ്പുറം എന്ത് തെളിവാണ് മന്ത്രാലയത്തിന് വിസിയെ മാറ്റാന്‍ ആവശ്യമെന്നും അദ്ദേഹം ചോദിച്ചു.
മാനവവിഭവശേഷി മന്ത്രാലയത്തിനെതിരെ നവാബ് മാലിക് - ജെ.എന്‍.യു
ജെഎന്‍യു സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും നവാബ് മാലിക്
ജെഎന്‍യു വിസിയെ മാറ്റാത്തത് എന്തുകൊണ്ടെന്ന് നവാബ് മാലിക്
ദീപിക പദുകോണിനെതിരെ ബിജെപി നടത്തുന്ന പ്രചാരണത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെ എങ്ങനെയാണ് എതിര്‍ക്കുക. ഇത് രാജ്യത്തെ സത്രീകള്‍ക്കെതിരെയുള്ള പാര്‍ട്ടിയുടെ സമീപനമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദീപികക്കെതിരെ പ്രസ്താവന നടത്തിയ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.