മുംബൈ: മേല്‍പ്പാലങ്ങള്‍ ഉപയോഗിക്കാതെ നിയമവിരുദ്ധമായി റെയില്‍ പാളം മുറിച്ചുകടന്നവരെ 'കാലന്‍' പിടിച്ചു. മുംബൈയിലാണ് സംഭവം. സംഭവം കണ്ട് ഞെട്ടിത്തരിച്ച ആളുകള്‍ക്ക് കുറച്ചുകഴിഞ്ഞാണ് സംഭവത്തിന്‍റെ യാഥാര്‍ഥ്യം വ്യക്‌തമായത്. പാളം മുറിച്ച് കടക്കുന്നത് തടയാന്‍ റെയില്‍ സുരക്ഷാ സേന ഒരുക്കിയ ബോധവല്‍ക്കരണ പരിപാടിയാണ് റെയില്‍വേ സ്‌റ്റേഷനില്‍ അരങ്ങേറിയത്.
റെയില്‍ പാളം മുറിച്ചു കടന്നവരെ 'കാലന്‍' പിടിച്ചു - ഇന്ത്യന്‍ റെയില്‍വേ
നിയമവിരുദ്ധമായി റെയില്‍വേ പാളം മുറിച്ചുകടക്കുന്നത് തടയാൻ റെയില്‍വേ സുരക്ഷാ സേന ഒരുക്കിയ ബോധവല്‍ക്കരണപരിപാടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്
റെയില്‍ പാളം മുറിച്ചു കടന്നവരെ 'കാലന്‍' പിടിച്ചു
കാലന്‍റെ വേഷം ധരിച്ചെത്തിയ ഉദ്യോഗസ്ഥന്‍ പാളം മുറിച്ചുകടന്നവരെ തോളിലേറ്റി കൊണ്ടു പോവുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് അഭിന്ദനം അറിയിച്ച് നിരവധി പേര്‍ പോസ്‌റ്റുകളിട്ടു.
പാളം മുറിച്ചുകടക്കുന്നതിനിടെ ആളുകള്‍ അപടകടത്തില്‍പ്പെടുന്നത് മുംബൈയിലെ സ്ഥിരം കാഴ്‌ചയാണ്. ജൂണ്‍ മാസത്തില്‍ മാത്രം 700 പേര്‍ക്ക് അപകടം സംഭവിച്ചിരുന്നു.