പശ്ചിമബംഗാളിൽ കാറപകടം; രണ്ട് മരണം
കൊൽക്കത്ത: പശ്ചിമബംഗാളിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഭിർബൂം ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.