കൊൽക്കത്ത:തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് ധർമേന്ദ്ര സിംഗിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. നോർത്ത് 24-പർഗാനാസ് ജില്ലയിലെ വീടിന് സമീപത്ത് വെച്ച് ബൈക്കിലെത്തിയ അജ്ഞാതർ വെടിവെക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് കങ്കിനാര പ്രദേശത്തെ പ്രാദേശിക ടിഎംസി നേതാവായ സിംഗിനെ (40) ഭട്ട്പാറ സ്റ്റേറ്റ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് അദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, സിംഗിന്‍റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവെച്ചു കൊല്ലാന്‍ ശ്രമം
നോർത്ത് 24-പർഗാനാസ് ജില്ലയിലെ വീടിന് സമീപത്ത് വെച്ച് ബൈക്കിലെത്തിയ അജ്ഞാതർ ധർമേന്ദ്ര സിംഗിന് നേരെ വെടിയുതിർക്കുകയായിരുന്നു. സിംഗിന്‍റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സിംഗിന്‍റെ കഴുത്തിലാണ് വെടിയേറ്റത്. സംഭവത്തെത്തുടർന്ന് പൊലീസ് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഭാരതീയ ജനതാ പാർട്ടിയിൽ നിന്നും പുറത്തായതിന് ശേഷമാണ് സിംഗ് ടിഎംസിയിൽ ചേരുന്നത്.
പശ്ചിമ ബംഗാൾ ഭക്ഷ്യമന്ത്രിയും നോർത്ത് 24-പർഗാനാസ് ടിഎംസി ജില്ലാ പ്രസിഡന്‍റുമായ ജ്യോതിപ്രിയോ മല്ലിക് ആക്രമണത്തിന് പിന്നിൽ ബാരക്പൂരിലെ ബിജെപി എംപി അർജുൻ സിംഗാണെന്ന് ആരോപിച്ചു. അതേസമയം, ധർമേന്ദ്ര സിംഗിനെയും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ബന്ധങ്ങളെയും കുറിച്ച് അറിയില്ലെന്ന് അർജുൻ സിംഗ് പറഞ്ഞു.