കൊൽക്കത്ത: കൊവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ കർശന ലോക്ക് ഡൗൺ ഏർപ്പെടുത്തി. എന്നാൽ നഗരത്തിലെ ചില പ്രദേശങ്ങളിൽ ലോക്ക് ഡൗൺ ലംഘനവും റിപ്പോർട്ട് ചെയ്‌തു. നഗരത്തിലും തെക്കൻ ബംഗാളിലും കനത്ത മഴ പെയ്യുന്നതിനെ തുടർന്ന് ആളുകളുടെ ജീവിതം വീടുകളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിച്ചുള്ള എല്ലാ സർവീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. പൊതുഗതാഗത സേവനം, സർക്കാർ-സ്വകാര്യ ഓഫീസുകൾ, ബാങ്കുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. ദീർഘദൂര ട്രെയിൻ സർവീസുകൾ പുനക്രമീകരിച്ചിട്ടുണ്ട്. പെട്രോൾ പമ്പുകൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്.
പശ്ചിമ ബംഗാളിൽ സമ്പൂര്‍ണ ലോക്ക് ഡൗൺ; കൊൽക്കത്തയിൽ ചില പ്രദേശത്ത് ലോക്ക് ഡൗൺ ലംഘനം - കൊൽക്കത്ത കൊവിഡ് അപ്‌ഡേഷൻ
അവശ്യ സേവനങ്ങൾ ഒഴിച്ചുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്
പശ്ചിമ ബംഗാളിൽ പൂർണ ലോക്ക് ഡൗൺ; കൊൽക്കത്തയിൽ ചില പ്രദേശത്ത് ലോക്ക് ഡൗൺ ലംഘനം
ലോക്ക് ഡൗൺ ലംഘനങ്ങൾ കണ്ടെത്താനായി പൊലീസ് സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൊൽക്കത്തയിലെ പ്രധാന പ്രദേശങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നുണ്ട്. എന്നാൽ ചില പ്രദേശങ്ങളിൽ രാവിലെ കടകൾ തുറക്കാനുള്ള നീക്കങ്ങളും നടന്നിരുന്നു. ഇന്നലെയാണ് സംസ്ഥാനത്തുടനീളം വീണ്ടും പൂർണ ലോക്ക്‌ഡൗണ്‍ നടപ്പാക്കിയത്. ലോക്ക് ഡൗൺ ലംഘനങ്ങളെ തുടർന്ന് ഇതുവരെ 2,687 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇതിൽ 541 പേർ കൊൽക്കത്തയിൽ നിന്നുള്ളവരാണ് .