പശ്ചിമ ബംഗാളിൽ 127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വൈറസ് ബാധിച്ച് നാല് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 197 ആയി.
പശ്ചിമ ബംഗാളിൽ 127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ 127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വൈറസ് ബാധിച്ച് നാല് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 197 ആയി. പുതിയതായി റിപ്പോർട്ട് ചെയ്ത രണ്ട് മരണങ്ങൾ ഹൗറയിലാണ്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,459 ആയി. ഇതിൽ 1,909 എണ്ണം നിലവിൽ സജീവമാണ്. 1,281 പേർക്ക് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.