വെസ്റ്റ് ബംഗാളിൽ 1589 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു - കൊൽക്കത്ത
സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1000 ആയി.
വെസ്റ്റ് ബംഗാളിൽ 1589 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു
കൊൽക്കത്ത: സംസ്ഥാനത്ത് പുതുതായി 1589 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 34,427 ആയി. 24 മണിക്കൂറിനുള്ളിൽ വെസ്റ്റ് ബംഗാളിൽ 20 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ആകെ കൊവിഡ് മരണം 1000 ആയി. 749 പേരാണ് രോഗമുക്തി നേടിയത്.