കൊവിഡ് ഡാറ്റ വിവാദം; ബംഗാളില്‍ ആരോഗ്യ സെക്രട്ടറിയെ വകുപ്പ് മാറ്റി - കൊവിഡ് 19
ആരോഗ്യ സെക്രട്ടറിയായിരുന്ന വിവേക് കുമാറിനെ പരിസ്ഥിതി വകുപ്പിലേക്കാണ് മാറ്റിയത്.
കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡ് വിവരങ്ങളില്‍ പിശക് സംഭവിച്ചെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യ സെക്രട്ടറിക്ക് വകുപ്പ് മാറ്റം. ആരോഗ്യ സെക്രട്ടറിയായിരുന്ന വിവേക് കുമാറിനെ പരിസ്ഥിതി വകുപ്പിലേക്കാണ് മാറ്റിയത്. ഗതാഗത വകുപ്പ് സെക്രട്ടറിയായിരുന്ന നാരായണ്‍ സ്വരൂപ് നിഗമാണ് പുതിയ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി ചുമതലയെടുത്തിരിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 1,939 പേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 118 കൊവിഡ് ബാധിതര്‍ മരിക്കുകയും 1,374 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുമാണ്.